'രാജ്യരക്ഷ കാംക്ഷിക്കുന്നവര്‍ കോണ്‍ഗ്രസിനെ പിന്തുണക്കണം'
വാടാനപ്പള്ളി: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്തവരെ താഴെയിറക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും രാജ്യത്തിന്റെ മതേതരത്വം അപകടത്തിലാണെന്നും രാജ്യരക്ഷ കാംക്ഷിക്കുന്നവര്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
എങ്ങണ്ടിയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കലാണെന്നും പിണറായി വിജയന് ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മോദിയുടെ ഭാഷ കടമെടുത്താണ് പിണറായി വിജയന് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്നതെന്നും ദേശാഭിമാനിയും ജന്മഭൂമിയും ഒരേ ഭാഷയിലാണ് മുഖപ്രസംഗമെഴുതുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പൊതുയോഗത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ആര്.എം സിദ്ധിക്ക് അധ്യക്ഷനായി.
നേതാക്കളായ ജോസ് വള്ളൂര്‍, സി.എച്ച് റഷീദ്, സി.ഐ സെബാസ്റ്റ്യന്‍, കെ.എ ഹാറൂണ്‍ റഷീദ്, ഉണ്ണികൃഷ്ണന് കാര്യാട്ട്, യു.കെ പീതാംമ്പരന്, മനോജ് തച്ചപ്പുള്ളി, ഇര്‍ഷാദ് കെ. ചേറ്റുവ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഫ്സല്, കെ.നവാസ്, സി.എ ഗോപപ്രതാപന്, ജലീല്‍ വലിയകത്ത്, പി.എം റാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."