HOME
DETAILS

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം പുനരാരംഭിക്കുന്നു

  
backup
July 14 2018 | 20:07 PM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f

മൂവാറ്റുപുഴ: മുടങ്ങിക്കിടന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം പുനരാരംഭിക്കുന്നു. 80ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈമാസം 30ന് ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. യാഡ് നിര്‍മാണത്തിനായി കെ.എസ്.ആര്‍.ടി.സി.അനുവദിച്ച 1.80കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈമാസം 30ന് ആരംഭിക്കും. കട്ടയും, കോണ്‍ഗ്രീറ്റും ഉപയോഗിച്ചാണ് യാഡ് നിര്‍മാണം നടത്തുന്നത്. യാഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഡിപ്പോ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഇതോടൊപ്പം ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളുടെ താക്കോലും കൈമാറും. 16 മുറികള്‍ ലേലത്തിലൂടെ 3.48കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചത്. മുറികള്‍ ലേലത്തിലെടുത്തവര്‍ നാലുഘട്ടത്തിലായിട്ടാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് പണം കൈമാറേണ്ടത്. പലരും മൂന്നുഘട്ടംവരെ പണം കൈമാറി കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ഡിപ്പോ തുറന്ന് നല്‍കി താക്കോല്‍ കൈമാറുന്നതോടെ 1.98ലക്ഷം രൂപയും ഈയിനത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കും.
കെ.എസ്.ആര്‍.ടി.സി.ഡിപ്പോ തുറന്ന് കൊടുക്കുന്നതോടെ നിലവില്‍ ഡിപ്പോയില്‍ ബാലന്‍സുള്ള 11ഓളം മുറികളും ലേലം ചെയ്ത് നല്‍കും. ഇതോടൊപ്പം തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണവും ആരംഭിക്കും. ഇതിനായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.52കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറുകാര്‍ ഏറ്റെടുത്തിട്ടില്ല. എസ്റ്റിമേറ്റില്‍ പ്രദിപാതിക്കുന്ന പൈലിങ് ജോലികള്‍ക്ക് ഭീമമായ തുക ചെലവ് വരുമെന്നതാണ് നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നും കാരാറുകാരെ പിന്നോട്ടടിക്കാന്‍ കാരണം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണത്തിനായി അംഗീകൃത സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ അപേക്ഷിച്ച് മൂവാറ്റുപുഴ ഡിപ്പോ നിര്‍മാണത്തിനുള്ള ഫണ്ടിന്റെ അധികവും ഇവിടെ നിര്‍മിച്ച മുറികളുടെ അഡ്വാന്‍സ് ഇനത്തില്‍ ലഭിച്ചിട്ടും ഡിപ്പോ നിര്‍മാണം വൈകുന്നത് വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. യാഡിന്റെ നിര്‍മാണോദ്ഘാടനം ഈമാസം 30ന് രാവിലെ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിക്കും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago