വിദേശമദ്യ വില്പനകേന്ദ്രത്തിനെതിരേ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു
ചിററൂര്‍:അഞ്ചാംമൈല്‍ വിദേശമദ്യവില്‍പ്പന കേന്ദ്രത്തിനെതിരെ മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരമാരംഭിച്ചു. വില്‍പ്പന കേന്ദ്രമാരംഭിക്കുവാന് സംസ്ഥാാന സര്‍ക്കാര്‍ ശ്രമിക്കുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്‍പിലാണ് നിരന്തര സമരമാരംഭിച്ചിരിക്കുന്നത് രാപ്പകല്‍ നടക്കുന്ന സമരത്തില്‍ പകല്‍ സമയങ്ങളില്‍ അമ്മമാരും രാത്രി സമരങ്ങളില്‍ പുരുഷന്മാരും പങ്കാളികളാവും അഞ്ചാംമൈല്‍, കൊടുവാള്‍പാറ,കൈതപാറചള്ള, കുറ്റിപ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് സമരസമിതിക്കു രൂപം നല്‍കിയിരിക്കുന്നനത് കാലത്ത്് പത്ത് മണിക്ക് ആരംഭിച്ച സമരം എ. കെ. ഓമനക്കുട്ടന് ഉദ്ഘാടനംം ചെയ്തു സമരസമിതി കണ്‍വീനര്‍ കെ. സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തംഗം രാജദുരൈ, ദിനേഷ്ബാബു, എ.കെ. മോഹന്‍ദാസ്, കെ. ഷിനു, ഷെറീഫ്, രഞ്ജിത്ത്, മീരാന്കുട്ടി, എന്നിവര്‍ സംസാരിച്ചു.
ഷൊര്‍ണൂര്‍: സ്ഥലം ലഭിക്കാതെ ബിവറേജ് കോര്‍പറേഷനും, പ്രതിഷേധമായി നാട്ടുകാരും രംഗത്ത് എത്തിയതോടെ കോര്‍പറേഷന്റെ ഔട്ട്ലെറ്റ് ഷൊര്‍ണൂരില്‍ തുറക്കാനുള്ള സാധ്യത മങ്ങി. കുളപ്പുള്ളി-ഒറ്റപ്പാലം സംസ്ഥാനപാതയില്‍ ഒറ്റപ്പാലം റോഡിലാണ് ഔട്ട്ലൈറ്റ് ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഗണേശ്ഗിരിയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ ഔട്ട് ലൈറ്റ് നിര്‍ത്തുകയായിരുന്നു. പരുത്തിപ്രയില്‍ ഔട്ട് ലൈറ്റ് വരുമെന്ന് ശ്രുതിപരന്നെങ്കിലും അവിടെയും നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഔട്ട്ലൈറ്റ് ഷൊര്‍ണൂരില്‍ തുറക്കാന്‍ കഴിയില്ലെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍. ഇപ്പോള്‍ ഒറ്റപ്പാലത്തും ചെര്പ്പുളശ്ശരിയിലുമാണ് സമീപത്തുള്ള ഔട്ട് ലൈറ്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."