പദ്ധതി വിഹിതം ചെലവിടല്‍: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി
ഹരിപ്പാട്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 100 ശതമാനം പദ്ധതിതുക ചിലവഴിച്ച നേട്ടവുമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത്. കായംകുളം ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി കെ.ടി ജലീലില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു പുരസ്‌കാരം ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ സംസ്ഥാനത്തിനു തന്നെ മാതൃകയാണ്.
തികച്ചും വ്യത്യസ്ഥവും നൂതനവുമായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പില്‍ വരുത്തിയത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 13-ാം പഞ്ചവത്സര പദ്ധതിയിലാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷവും 100 ശതമാനം ഫണ്ട് വിനിയോഗിച്ചത്. 75 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാനത്ത് തന്നെ ആദ്യമായി അധുനിക രൂപത്തിലുള്ള പ്ലാസ്റ്റിക്ക് റീസൈക്കളിഗ് യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എട്ട് പഞ്ചായത്തുകളിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നാപ്കിന്‍ വൈന്‍ഡിങ് യൂണിറ്റ് ആന്റ് ഡിസ്‌ട്രോയര്‍, പ്രാരംഭത്തില്‍ തന്നെയുള്ള അര്‍ബുദ രോഗ നിര്‍ണയത്തിനായി മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 52 ലക്ഷം രൂപ ചെലവഴിച്ച് ഹൈ റെസല്യൂഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍, ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 51 ലക്ഷം രൂപ ചിലവഴിച്ചു ആറ് സ്ഥലങ്ങളില്‍ സ്മാര്‍ട്ട് വാട്ടര്‍ എ.ടി.എം, ആര്‍.ഓ പ്ലാന്റുകള്‍, മാലിന്യ സംസ്‌കരണത്തിനായി 45 ലക്ഷം രൂപ ചിലവില്‍ പൊതുസ്ഥലങ്ങളില്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകള്‍, തുടങ്ങി നൂതനമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
ആരംഭിച്ച വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചതാണ് 100 ശതമാനം പദ്ധതിതുക വിനിയോഗത്തിലേക്കെത്തിച്ചത്. കൂടാതെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വ്യത്യസ്ഥമായ ഒട്ടേറെ ജനോപകാരമായ പദ്ധതികള്‍ നടപ്പിലാക്കും. ജനപ്രധിനിധിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നൂറു ശതമാനം പദ്ധതി തുക ചിലവഴിക്കാന്‍ സാധിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി ബാബു, സെക്രട്ടറി രതീഷ് ദാസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."