HOME
DETAILS

മുല്ലയ്ക്കല്‍ ജ്വല്ലറി മോഷണം; മുഖ്യപ്രതിയടക്കം നാലുപേര്‍ പിടിയില്‍

  
backup
July 14 2018 | 21:07 PM

moshanam

 

ആലപ്പുഴ: മുല്ലയ്ക്കല്‍ ജ്വല്ലറി മോഷണക്കേസില്‍ മുഖ്യപ്രതിയടക്കം നാലുപേര്‍ പിടിയില്‍. മുല്ലയ്ക്കല്‍ സംഗീത ജ്വല്ലറി കുത്തിതുറന്ന് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് 19കാരനടക്കം നാലുപേര്‍ പിടിയിലായത്. ആര്യാട് പൂങ്കാവ്ബണ്ടിനു കിഴക്കുവശം പുതുവല്‍വീട്ടില്‍ സജീര്‍ (19), കാര്‍ത്തികപള്ളി ചിങ്ങോലി സുധാവിലാസത്തില്‍ രാകേഷ് (20), ഇയാളുടെ മാതാവ് സുധ (38), കൊമ്മാടി കാട്ടുങ്കല്‍ സൗമ്യ (29) എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടാംപ്രതി അമ്പലപ്പുഴ നോര്‍ത്ത് പുതുവല്‍ വണ്ടാനം വീട്ടില്‍ ഇജാസ് (19) പിടിയിലാകാനുണ്ട്. കഞ്ചാവ് മാഫിയകളെ ചുറ്റിപറ്റിയുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തെക്കുറിച്ചു പൊലിസ് പറയുന്നത് ഇങ്ങനെ: മോഷണം നടന്ന ദിവസം രാത്രി കേസിലെ മുഖ്യ ആസൂത്രകരും ഒന്നും രണ്ടും പ്രതികളുമായ സജീര്‍, ഇജാസ് എന്നിവര്‍ ചേര്‍ന്ന് പുന്നപ്രയില്‍നിന്ന് ബൈക്ക് മോഷ്ടിക്കുകയും ഈ ബൈക്കില്‍ എത്തി അറവുകാട് അമ്പലത്തിലെ കാണിക്കവഞ്ചി കുത്തിതുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പാരാജയപ്പെട്ടു. തുടര്‍ന്ന് ആലപ്പുഴയിലെത്തിയ പ്രതികള്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം നടത്താന്‍ പദ്ധതിയിട്ടു.
ഇതനുസരിച്ച് ആലപ്പുഴ ഇരുമ്പു പാലത്തിന് സമീപം ഇലയില്‍ ജ്വല്ലറിയിലും മുല്ലയിക്കലില്‍ സ്‌നേഹ ജ്വല്ലറിയിലും മോഷണശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് മുല്ല്‌യ്ക്കല്‍ സംഗീത ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ സജീറാണ് ജ്വല്ലറിക്ക് അകത്തു കടന്ന് മോഷണം നടത്തിയത്. ഈ സമയം ഇജാസ് പുറത്തു കാവല്‍ നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് മോഷണ മുതലുമായി ഇരുവരും കേസിലെ മൂന്നാംപ്രതിയായ രാകേഷിന്റെ വീട്ടിലെത്തുകയും കളവുമുതലില്‍നിന്ന് നാല് മാലകള്‍ വില്‍ക്കാന്‍ ഏല്‍പിക്കുകയും ചെയ്തു.
പക്ഷെ അന്ന് ഞായറാഴ്ചയായതിനാല്‍ വില്‍പന നടന്നില്ല. പിന്നീട് ഇതുപ്രതികളുടെ സുഹൃത്തായ സൗമ്യയുടെ പക്കല്‍ ഏല്‍പ്പിച്ചു. ഇവര്‍ ഇത് തിരുവനന്തപുരത്ത് വില്‍പന നടത്തി പണം നല്‍കി. പ്രതികള്‍ ഈ പണമുപയോഗിച്ച് മൂന്നു ബൈക്കുകള്‍ വാങ്ങി. ഇതിലൊരെണ്ണം തിരുവനന്തപുരത്തു വച്ച് അപകടത്തില്‍ പെടുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് സ്വര്‍ണം രാകേഷിന്റെ അമ്മയെ വില്‍ക്കാനേല്‍പ്പിക്കുകയും ശേഷിച്ചവ വണ്ടാനം മെഡിക്കല്‍ കോളജ് പരിസരത്ത് കുഴിച്ചിടുകയും ചെയ്തു. ഇത് പൊലിസ് കണ്ടെടുത്തു.
മോഷണ മുതല്‍ ഉപയോഗിച്ചു തമിഴ്‌നാട്ടില്‍ അടക്കം വിവിധയിടങ്ങളില്‍ ചുറ്റിക്കറങ്ങി തിരിച്ചു വരുന്ന വഴിക്ക് സജീറും ഇജാസും എറണാകുളത്ത് വച്ച് പിരിഞ്ഞു. പ്രതികള്‍ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലിസ് സജീറിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മറ്റ് പ്രതികളെ കാര്‍ത്തികപള്ളിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശാനുസരണം ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബി, നോര്‍ത്ത് സി.ഐ ഇ.കെ സോള്‍ജി മോന്‍, നോര്‍ത്ത് എസ്.ഐ വി.ആര്‍ ശിവകുമാര്‍, സൗത്ത് എസ്.ഐ എം.കെ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago