കേന്ദ്ര മെഡിക്കല്‍ കോളജ്-എയിംസ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണും
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല പെരിയയില്‍ ആരംഭിക്കുമ്പോള്‍ പ്രഖ്യാപിച്ച കേന്ദ്ര മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണും.
കേന്ദ്രം കേരളത്തിന് അനുവദിച്ച എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) കാസര്‍കോട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതേ സംഘം മുഖ്യമന്ത്രിയെയും കാണും. ഇന്നലെ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
24ന് കാസര്‍കോട്ടുനിന്നു ഡല്‍ഹിയിലേക്കു പുറപ്പെടുന്ന സംഘം 25, 26 തിയതികളില്‍ ഡല്‍ഹിയില്‍ തങ്ങി പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണും. കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങിയിട്ടും കാസര്‍കോട് കേന്ദ്ര മെഡിക്കല്‍ കോളജ് തുടങ്ങാത്തതിലെ അനൗചിത്യം സര്‍വകക്ഷി സംഘം ചൂïിക്കാട്ടും. നേരത്തെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു കാസര്‍കോട് മെഡിക്കല്‍ കോളജ് അനിവാര്യമാണെന്നു ചൂïിക്കാട്ടിയിരുന്നു.
കാസര്‍കോട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന്റെ അനിവാര്യത സംഘം പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തും.
എങ്ങനെയും കേന്ദ്ര മെഡിക്കല്‍ കോളജ് നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ' സുപ്രഭാത ' ത്തോട് പറഞ്ഞു. പി. കരുണാകരന്‍ എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണുക.
ഇതേസംഘം തന്നെ വരുന്ന 21നു തിരുവനന്തപുരത്തെത്തി എയിംസ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. 21നു വൈകുന്നേരം മൂന്നിനു മുഖ്യമന്ത്രി സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നല്‍കിയിട്ടുï്. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷനായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ. ശ്രീകാന്ത്, ഹക്കിം കുന്നില്‍, ഖാദര്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു.
പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയോടു ചേര്‍ന്ന് കേന്ദ്ര മെഡിക്കല്‍ കോളജ് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടും മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് ഒരു നീക്കവും നടന്നിരുന്നില്ല.
നിലവില്‍ കേരളത്തിന് അനുവദിച്ച എയിംസ് എവിടെ സ്ഥാപിക്കുമെന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ മേഖലയെന്ന പരിഗണന കണക്കിലെടുത്ത് എയിംസ് കാസര്‍കോട് അനുവദിക്കണമെന്നാണ് സര്‍വകക്ഷി സംഘത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."