HOME
DETAILS

കൊലപാതകമടക്കം 34 കേസുകള്‍, ബലാല്‍സംഗക്കേസില്‍ ഒരുമാസം തിഹാര്‍ ജയിലില്‍; 'ശപിക്കുന്ന സന്യാസി' സാക്ഷി മഹാരാജ് കൊടും ക്രിമിനലോ സന്യാസിയോ ?

  
backup
April 13 2019 | 16:04 PM

named-in-34-cases-sakshi-maharaj-claims-to-be-saint

 


ന്യൂഡല്‍ഹി: സന്യാസിയായ തനിക്ക് വോട്ട്‌ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയ വിവാദ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് കൊടും ക്രിമിനലോ സന്യാസിയോ? സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തല്‍, കൊലപാതകം, പിടിച്ചുപറി, ബലാല്‍സംഗം, കലാപം, കൊള്ള തുടങ്ങി 34 കേസുകളിലെ പ്രതിയാണ് സാക്ഷി മാഹാരാജ്. ഉന്നാവോയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്ന സാക്ഷിമാരാജ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാല്‍, ഒരു സന്യാസി എന്നതിലുപരി അദ്ദേഹമൊരു കൊടും ക്രിമിനല്‍ ആണെന്നു വ്യക്തമാവും.

1990കളില്‍ ഫാറൂഖാബാദില്‍ നിന്നു ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സക്ഷിമാഹാരാജ് പൊതുരംഗത്തു സജീവമായത്. പിന്നീട് ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യംവച്ചു നടത്തിയ പ്രകോപനപരമായ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇയാളുടെ പേരുകള്‍ വന്നുതുടങ്ങി. രാജ്യത്തെ മദ്‌റസകള്‍, ഭീകരപ്രവര്‍ത്തനകേന്ദ്രങ്ങള്‍ ആണ്, ഗാന്ധിജിയെ വെടിവച്ചുകൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥൂറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്, ജനസംഖ്യവര്‍ധിപ്പിക്കാനായി ഹിന്ദുസ്ത്രീകള്‍ കൂടുതലായി പ്രസവിക്കണം തുടങ്ങിയവ ഇയാളുടെ ചില പ്രസ്താവനകളാണ്. സ്വാമി സച്ചിദാനന്ദ് ഹരി എന്ന സാക്ഷിമാഹാരാജിന് ഉത്തര്‍പ്രദേശില്‍ നിരവധി ആശ്രമങ്ങളും സ്‌കൂളുകളമാണുള്ളത്.

സാക്ഷിയും രണ്ടുബന്ധുക്കളും ചേര്‍ന്ന് തന്നെ ബലാല്‍സംഗംചെയ്തതായി 2000ല്‍ ഇറ്റായിലെ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയും 34 കേസുകളില്‍ ഉള്‍പ്പെടും. ഈ കേസില്‍ ഒരുമാസത്തോളം ജയിലില്‍ കിടന്നെങ്കിലും പിന്നീട് വിട്ടയക്കപ്പെട്ടു. ഫാറൂഖാബാദിലെ ആശ്രമത്തിലെ അന്തേവാസിയും ഇയാള്‍ക്കെതിരെ ബലാല്‍സംഗംചെയ്‌തെന്നാരോപിച്ച് പരാതി നല്‍കി. പുറമെ മണിപ്പൂരി സ്വദേശിനികളായ രണ്ടുസ്ത്രീകളും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരാതികളില്‍ പൊലിസ് ഇയാള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കഴിഞ്ഞദിവസം ഉന്നാവോയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് സന്യാസിയാണെന്നും ശപിക്കുമെന്നും ഇയാള്‍ പ്രസംഗിച്ചത്. വിവാദപ്രസംഗം ഇങ്ങനെ; 'ഒരു സന്യാസിയാണ് നിങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷങ്ങളെല്ലാം നശിക്കും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്. പണമോ ഭൂമിയോ അല്ല ആവശ്യപ്പെടുന്നത്, വോട്ട് ആണ്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ ജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ പ്രാര്‍ത്ഥനകളുമായി കഴിയും'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago