HOME
DETAILS
MAL
മേപ്പാടി ബസ് സ്റ്റാന്‍ഡ് നവീകരണം തുടങ്ങി
backup
April 27 2017 | 21:04 PM
മേപ്പാടി: ടാറിങ്ങ് തകര്‍ന്നും അസൗകര്യങ്ങളാലും വീര്‍പ്പുമുട്ടിയ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.
ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ഇരുപത്തിനാല് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്.
സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് കോണ്‍ക്രീറ്റും ബാക്കി ഭാഗങ്ങള്‍ ഇന്റര്‍ലോക്ക് ടൈലുമാണ് സ്ഥാപിക്കുന്നത്.
നവീകരണ പ്രവൃത്തികള്‍ തുടങ്ങിയതോടെ സ്റ്റാന്‍ഡിലേക്ക് വാഹനങ്ങളുടെ പ്രവശനത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.
നിലവിലുള്ള ടാറിങ് ഇളക്കി മാറ്റി ഒരു അടിയോളം ഉയര്‍ത്തിയാണ് നിര്‍മാണം നടക്കുന്നത്. മഴവെള്ളം ഒഴുകി പോകുന്നതിന് ട്രൈനേജും നിര്‍മിക്കും. നാല് വര്‍ഷം മുന്‍പാണ് സ്റ്റാന്‍ഡില്‍ ടാറിങ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."