HOME
DETAILS

പൊതുമരാമത്തില്‍ നിസ്സഹകരണവുമായി ഉദ്യോഗസ്ഥരും കരാറുകാരും

  
backup
July 18 2016 | 02:07 AM

%e0%b4%aa%e0%b5%86%e0%b4%be%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%b9

ആലപ്പുഴ: അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരേ വകുപ്പില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിഴല്‍യുദ്ധം. നിസ്സഹകരണം ആയുധമാക്കിയാണു മന്ത്രിക്കെതിരേ നിഴല്‍യുദ്ധം നടത്തുന്നത്.
സംസ്ഥാനത്തെ പാതകളുടെ കുഴിയടക്കല്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതു വൈകിപ്പിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
ഔദ്യോഗിക യോഗങ്ങളിലും പൊതുചടങ്ങുകളിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ക്രമക്കേടുകള്‍ക്കെതിരേ പൊട്ടിത്തെറിച്ചും ശാസനയും ഭീഷണിയുമായി മന്ത്രി രംഗത്തുവന്നതോടെയാണു നിസ്സഹകരണം ആയുധമാക്കി ഉദ്യോഗസ്ഥരും കരാറുകാരും പ്രതിരോധം ഒരുക്കുന്നത്.
ശീതസമരത്തിനു തുടക്കം കുറിച്ചതോടെ ജനത്തിനു നടുവൊടിയാതെ കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയായി. കുഴികള്‍ ഉടന്‍ അടച്ചു അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഫണ്ട് അനുവദിച്ചെങ്കിലും മിക്കയിടങ്ങളിലും ജോലികള്‍ക്കു വേഗതയില്ല.
മന്ത്രിയാവട്ടെ കരാറുകാരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെടുത്തി പൊതുവേദികളിലും ഔദ്യോഗിക യോഗങ്ങളിലും പരസ്യശാസനയുമായി നിറഞ്ഞുനില്‍ക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴേത്തട്ടിലെ ജീവനക്കാര്‍ വരെ കക്ഷിവ്യത്യാസമില്ലാതെ മന്ത്രിയുടെ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ്.
കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ സംസ്ഥാനത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കുണ്ടുംകുഴിയുമായി കിടക്കുകയാണ്. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെയും ജില്ലയിലെയും പ്രധാന പാതകളിലെ കുഴികള്‍ പോലും ഇതുവരെ അടച്ചുതീര്‍ന്നിട്ടില്ല.
പലയിടങ്ങളിലും ഉദ്യോഗസ്ഥരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിലെ കുഴികളടക്കുന്ന ജോലികള്‍ ഏറ്റെടുക്കാതെ കരാറുകാരും മാറി നില്‍ക്കുന്നുണ്ട്. ഭരണാനുകൂല സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂനിയന്റെ നേതാക്കളാകട്ടെ ധര്‍മസങ്കടത്തിലാണ്. മന്ത്രിയെയും ജീവനക്കാരെയും പിണക്കാതെ മുന്നോട്ടുപോകാന്‍ കഴിയാതെ കുഴങ്ങുകയാണു നേതാക്കള്‍.
എന്‍.ജി.ഒ യൂനിയനില്‍ അംഗങ്ങളായ ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വകുപ്പില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കാന്‍ പ്രതിപക്ഷ സര്‍വിസ് സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണു വിവരം. മന്ത്രി നേരിട്ടു വിളിക്കുന്നതും പങ്കെടുക്കുന്നതുമായ അവലോകന യോഗങ്ങളില്‍ പങ്കെടുക്കാന്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഭയപ്പെടുകയാണ്.
യോഗങ്ങളില്‍ പരസ്യമായി മന്ത്രി അവഹേളിക്കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. കടുത്ത അസംതൃപ്തരാണെങ്കിലും പരസ്യമായി എതിര്‍പ്പുയര്‍ത്താന്‍ പൊതുമരാമത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ജീവനക്കാര്‍ക്കു ഭയമാണ്.
മന്ത്രിയുടെ ഇമേജ് തകര്‍ക്കുന്നിടത്തേക്ക് കേരളത്തിലെ പാതകളുടെ അവസ്ഥ പരിതാപരമാക്കുകയെന്നതാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം.
മഴ ശക്തി പ്രാപിച്ചാല്‍ റോഡുകളുടെ അവസ്ഥ കൂടുതല്‍ മോശമാവുന്നതോടെ വകുപ്പിനെതിരേ ഉയരുന്ന പ്രതിഷേധം മന്ത്രിയെയും ബാധിക്കുമെന്നതാണ് നിസ്സഹകരണക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  21 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  21 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago