മാലിന്യമുക്ത വിനോദകേന്ദ്രം; ശുചിത്വപദ്ധതിയുമായി ഡി.ടി.പി.സി
കല്‍പ്പറ്റ: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കോഴിക്കോട് 'നിറവു'മായി സഹകരിച്ച് ജില്ലയില്‍ ശുചിത്വ പദ്ധതി നടപ്പിലാക്കുന്നു. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ നിന്നു അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് കര്‍ണാടകയിലുള്ള നിറവ് സെഗ്രിഗേഷന്സ് റീസൈക്ലിങ്ങ് യൂനിറ്റിലാണ് എത്തിക്കുന്നതാണ് പദ്ധതി .
വിനോദ സഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക എന്നതാണ് ലക്ഷ്യം. അജൈവ പാഴ്വസ്തുക്കള് വേര്‍തിരിച്ച് ശേഖരിച്ച് പുനഃചംക്രമണത്തിന് വിധേയമാക്കാനാണ് പദ്ധതി.
മറ്റു ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ ബയോബിന്‍ പ്ലാന്റ് സ്ഥാപിച്ച് സംസ്കരിക്കും. ഇതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ കഴിയുമൊണ് പ്രതീക്ഷ.
മെയ് നാലിന് ശുചിത്വ പദ്ധതിക്ക് ലക്കിടിയില്‍ നിന്ന് തുടക്കമാകും. രാവിലെ എട്ടിന് ലക്കിടിയില്‍ നിന്നും തുടങ്ങി കല്‍പ്പറ്റ, മേപ്പാടി, വടുവന്‍ചാല്‍, കൊളഗപ്പാറ, ബീനാച്ചി, പുഞ്ചവയല്‍, കുറുവ ദ്വീപ്, കാട്ടിക്കുളം, തരുവണ, കറലാട്, പൊഴുതന എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് മാലിന്യങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഇവ കര്‍ണാടകയിലെത്തിക്കും.
ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജിത്തിന്റെ നേതൃത്വത്തില്‍ പദ്ധതി വിലയിരുത്തി.
നിറവ് പ്രൊജക്ട് ഡയറക്ടര്‍ ബാബു പറമ്പത്ത് പദ്ധതി വിശദീകരിച്ചു.
ഡി.ടി.പി.സി മാനേജര്‍ സി.ആര് ഹരിഹരന്, പി.പി പ്രവീണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."