സ്‌കൂള്‍ പരിസരത്ത് പൊതു ശൗചാലയം പണിയാനുള്ള നീക്കം ഉപേക്ഷിക്കണം
വാണിമല്‍:ഭൂമിവാതുക്കല്‍ എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് ടാക്‌സി സ്റ്റാന്റില്‍ പൊതു ശൗചാലയം നിര്‍മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് സ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് ശൗചാലയം വരുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്ന് യോഗം വിലയിരുത്തി .
പ്രസിഡന്റ് എം.കെ അഷ്‌റഫ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നസീറ ഉദ്ഘാടനം ചെയ്തു . മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി അഷികക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ മൂസ മാസ്റ്റര്‍ ഉപഹാരം നല്‍കി. എല്‍.എസ്.എസ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു . പി.കെ ഗീത ടീച്ചര്‍, ടി.പി അഹമ്മദ് മാസ്റ്റര്‍ , എം.കെ അബൂബക്കര്‍, സി.പി സാദിഖ്, എന്‍.കെ വിനോദന്‍, കെ.കെ മുഹമ്മദലി, ഒ. മുനീര്‍ പ്രസംഗിച്ചു . പി.ടി.എ പ്രസിഡന്റായി എം.കെ അഷ്‌റഫിനെ വീണ്ടും തെരഞ്ഞെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."