അരീക്കര കുന്ന് ബി.എസ്.എഫ് കേന്ദ്രം: രണ്ട് കമ്പനി അതിര്‍ത്തി രക്ഷാസേന കൂടി എത്തി
പാറക്കടവ്: ചെക്യാട് കുറുവന്തേരി അരീക്കര കുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്ക് രണ്ട് കമ്പനി അതിര്‍ത്തി രക്ഷാ സേനയിലെ അംഗങ്ങള്‍ കൂടി എത്തി. നേരത്തേ ഇവിടെയുള്ള കമ്പനികളെല്ലാം പിന്‍വലിച്ചതിനെ തുടര്‍ന്ന് വളരേ കുറഞ്ഞ അംഗങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടായിരിന്നുള്ളൂ.
തുടര്‍ന്ന് ബി.എസ്.എഫ് ഡി.ഐ.ജി ആര്.കെ സിംഗ്, കമാന്‍ഡന്റ് എം.എ ജോയി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 1200 അംഗങ്ങള്‍ കൂടി ഇവിടെയെത്തുന്നത്.
ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്കിയ 55 ഏക്കറോളം വരുന്ന ഭൂമിയിലാണ് ബി.എസ്.എഫ് കേന്ദ്ര നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെയും ക്യാംപിനകത്തെ റോഡു നിര്‍മാണവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 60 കോടിയോളം രൂപ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചെങ്കിലും കുടിവെള്ളത്തിന്റെ ലഭ്യത കുറവയത് കൊണ്ടാണ് നേരത്തേ ഉണ്ടായിരുന്ന കമ്പനിയെ ഒഴിവാക്കപെട്ടത്. ഇപ്പോള്‍ ആവശ്യമായ ജലം ലഭിക്കുമെന്നതിനാലാണ് കൂടുതല്‍ കമ്പനി ഇവിടേക്ക് എത്തുന്നത്.
സ്റ്റേഷന് സൂപ്രണ്ട് കാരോള്‍ സന്തോഷ്, ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ഷാജു തോമസ് സേനാനികളെ സ്റ്റേഷനില്‍ സ്വീകരിച്ചു. ബി.എസ്.എഫ്. കമാന്‍ഡന്റ് വിനോദ്, അസിസ്റ്റന്റ് കമാന്‍ഡന്റ് നജീംഖാന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."