എസ്.ബി.ഐ കുറ്റ്യാടി ശാഖക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി സമരസമിതി
കുറ്റ്യാടി: കുറ്റ്യാടിയിലെ പഴയ എസ്.ബി.ടി ശാഖയില്‍ പത്തു വര്‍ഷത്തിലധികമായി താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തുവന്ന ജീവനക്കാരിയെ പിരിച്ചുവിട്ട ബാങ്ക് മാനേജരുടെ നിഷേധാത്മക നിലപാടിനെതിരേ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എസ്.ബി.ഐ ലയനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് മരുതോങ്കര സ്വദേശിയായ വി.പി റീനയെ മാനേജര്‍ ഏകപക്ഷീയമായി ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്.
സമീപപ്രദേശങ്ങളിലെ ബ്രാഞ്ചുകളിലെല്ലാം താല്‍ക്കാലിക ജീവനക്കാര്‍ ജോലിയില്‍ തുടരുമ്പോഴാണ് യാതൊരു പരിഗണനയും നല്‍കാതെ റീനയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇതേതുടര്‍ന്ന് കഴിഞ്ഞ 20ന് ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. മാനേജറുടെ നിലപാടിനെതിരേ ബാങ്ക് ഉപരോധം ഉള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി കണ്‍വീനര്‍ കെ.ടി മനോജന്, കെ.പി വല്സന്, ടി.കെ നാണു, മാവൂര്‍ വിജയന്, സതീശന്, പവിത്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."