പ്ലസ്‌വണ്‍: ഓണ്‍ലൈനായി നാളെ മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി നാളെ മുതല്‍ അപേക്ഷിക്കാം. ഓഗസ്റ്റ് 14 ആണ് അവസാന തിയതി. കൊവിഡ് പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. പ്രവേശനം ലഭിച്ച് സ്‌കൂളില്‍ ചേരുമ്പോള്‍ മാത്രം ഇത്തവണ അപേക്ഷാ ഫീസ് നല്‍കിയാല്‍ മതി.
സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശോധനയ്ക്കായി അവയുടെ പകര്‍പ്പുകളും സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്‌മെന്റ്. തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്‌മെന്റ് നേടിയാല്‍ റദ്ദാക്കും. അപേക്ഷാ സമര്‍പ്പണത്തിന് ശേഷം ലഭിക്കുന്ന ഒ.ടി.പി നല്‍കി സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിനിലൂടെയായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ടുഘട്ടങ്ങളും ഓണ്‍ലൈനായാണ് നടക്കുക. ഭിന്നശേഷി അപേക്ഷകര്‍ വിവരം അപേക്ഷയില്‍ രേഖപ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് സമീപത്തെ സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക്കുകളെ ആശ്രയിക്കാം. മേഖലാ, ഉപജില്ലാ, ജില്ലാതലങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റ്: www.hscap.kerala.gov.in.
അവസാന തിയ്യതി ഓഗസ്റ്റ് 14
ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18
ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 24
മുഖ്യ അലോട്ടമെന്റ് അവസാനിക്കുന്നത് സെപ്തംബര്‍ 15
സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്തംബര്‍ 22 മുതല്‍
പ്രവേശനം അവസാനിപ്പിക്കുന്നത് ഒക്ടോബര്‍ 9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."