ഗുലാത്തിയുടെ വീട് തകര്‍ന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: 1957ലെ ഇ.എം.എസ്. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും 1996ലെ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനും ആയിരുന്ന ഡോ. ഐ.എസ്.ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകര്‍ന്ന സംഭവത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. സി.ഡി.എസില്‍ അധ്യാപകനാകാനുള്ള ഡോ. കെ.എന്‍.രാജിന്റെ ക്ഷണമനുസരിച്ച് എഴുപതുകളില്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാനായി ഡോ.ഗുലാത്തി എത്തിയപ്പോഴാണ് ലാറി ബേക്കര്‍ കുന്നിന് മുകളില്‍ ഈ വീട് പണിഞ്ഞത്.
നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് നടത്തിയ കുന്നിടിച്ചിലാണ് വീട് തകരാന്‍ കാരണമെന്നാണ് സൂചന. വീട് ഇടിഞ്ഞതു കാരണം ഡോ. ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തി ആറുമാസമായി വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലായിരുന്നു താമസം. ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."