HOME
DETAILS
MAL
നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്; ഇരിട്ടിയില്‍ ആശങ്ക
backup
July 28 2020 | 10:07 AM
ഇരിട്ടി: ക്വാറന്റൈന് ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത ആശങ്കയില്‍.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
ഞായറാഴ്ച്ചയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ക്വാറന്റൈന് ലംഘിച്ച് ഇയാള്‍ വീടിനു പുറത്തിറങ്ങിയതായും ഇരിട്ടി ടൗണിലടക്കം എത്തി പലരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."