അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് അക്കാദമികളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അക്കാദമികളില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്കും, 19 വയസില്‍ താഴെയുള്ളവര്‍ക്കും രണ്ടു വിഭാഗമായാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തോടൊപ്പം സ്‌കൂള്‍- കോളജ് വിദ്യാഭ്യാസവും നടത്താന്‍ കഴിയുന്ന രീതിയിലാണ് അക്കാദമികളുടെ പ്രവര്‍ത്തനം. ഡേവ് വാട്‌മോര്‍ മുഖ്യ ഉപദേശകനും പി. ബാലചന്ദ്രന്‍, ടിനു യോഹന്നാന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമായുള്ള ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ കീഴിലാണ് അക്കാദമികള്‍ പ്രവര്‍ത്തിക്കുക. 2019 -20 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസിലോ അതിനു താഴെയുള്ള ക്ലാസുകളിലോ പഠിക്കുന്നവര്‍ക്ക് അണ്ടര്‍ 16 വിഭാഗത്തിലേക്കും 2019-20 അധ്യയന വര്‍ഷം പ്ലസ് വണ്ണില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അണ്ടര്‍ 19 വിഭാഗത്തിലും അപേക്ഷിക്കാം. പത്ത്, പ്ലസ് ടു ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിമാരുമായി ബന്ധപ്പെടുകയോ ംംം.സലൃമഹമരൃശരസലമേീൈരശമശേീി.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."