നാലു ജില്ലകളില്‍ നൂറു കടന്നു രോഗികള്‍ : നിരവധി ക്ലസ്റ്ററുകളില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ സ്ഥിതി അതീവ ഗുരുതരം. തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ വലിയ രീതിയിലാണ് രോഗവ്യാപനം തുടരുന്നത്. തിരുവനന്തപുരം നഗരത്തിലും സ്ഥിതി ഗുരുതരമാണ്. 18 പേരില്‍ ഒരാള്‍ക്ക് ഇവിടെ രോഗമുണ്ടെന്ന രീതിയിലാണ് പരിശോധനാഫലങ്ങള്‍ വരുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി ക്ലസ്റ്ററില്‍ രോഗവ്യാപനം കനത്തിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് ഗുരുതരാവസ്ഥയിലുള്ള മറ്റൊരു മേഖല. മലപ്പുറം നിലമ്പൂരിലും രോഗവ്യാപനം കൂടുകയാണ്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷമായിട്ടുണ്ട്. വയനാട് ജില്ലയിലെ തവിഞ്ഞാലിലാണ് ആശങ്ക തുടരുന്നത്. ഇവിടെ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലും രോഗവ്യാപനം കൂടുകയാണ്. ആലപ്പുഴ കീഴ്മാട് മേഖലയില്‍ രോഗവ്യാപനം കൂടുതലായി ഉയര്‍ന്നു. തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നൂറിനു മുകളിലാണ് രോഗികളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."