വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു
കുറ്റിക്കാട്ടൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂര്‍ യൂനിറ്റ് വ്യാപാരഭവന്‍ ഉദ്ഘാടനം യൂനിറ്റ് പ്രസിഡന്റ് വി. മാമുക്കുട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ നിര്‍വഹിച്ചു.
വെല്‍ഫെയര്‍ ട്രസ്റ്റ് ബില്‍ഡിങ് ഉദ്ഘാടനം മീഡിയ വണ്‍ ചീഫ് ന്യൂസ് എഡിറ്റര്‍ ഗോപീകൃഷ്ണനും കുടുംബസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യഹരിദാസും ആദരിക്കല്‍ ചടങ്ങ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടവും നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. മമ്മദ്, വെല്‍ഫെയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.പി അബ്ബാസ്, ജില്ലാ സെക്രട്ടറിമാരായ ബാപ്പുഹാജി, സേതുമാധവന്‍, മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, എ.എം ആശിഖ്, സത്യേന്ദ്രനാഥ്, വിനോദ്, സി. മാധവദാസ്, കെ.പി കോയ, എ.ടി ബഷീര്‍, സി രാജീവ്, അനീഷ് പാലാട്ട്, പൊതാത്ത് മുഹമ്മദ് ഹാജി, പി. അഹമ്മദ് ഹാജി, സി. അബ്ദുല്‍ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."