HOME
DETAILS
MAL
വടകരയില്‍ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം
backup
April 27 2017 | 22:04 PM
വടകര: നടക്കുതാഴ വളയലത്ത് കുട്ടിച്ചാത്തന്-ഭഗവതി ക്ഷേത്രത്തില്‍ മോഷണം. മൂന്നു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തില്‍ വിളക്കുവയ്ക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്നതായി ആദ്യമറിഞ്ഞത്.
തിടപ്പള്ളിയിലെ ഒരു ഭണ്ഡാരവും ശ്രീകോവിലിനു മുന്നിലെ രണ്ടു ഭണ്ഡാരങ്ങളും തകര്‍ത്തിട്ടുണ്ട്. കാല് ലക്ഷം രൂപയോളം നഷ്ടമായതായി കണക്കാക്കുന്നു. ഭണ്ഡാരങ്ങളുടെ പൂട്ടും ഇവ തകര്‍ക്കാന്‍ ഉപയോഗിച്ച കൊടുവാളും സമീപത്തെ വെള്ളടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടകര പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."