ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ 34 കോടിയുടെ പദ്ധതി റിപ്പോര്‍ട്ട്
കാസര്‍കോട്: ജില്ലയുടെ വ്യവസായ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ച മയിലാട്ടി ഉദുമ സ്പിന്നിങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായ വകുപ്പ് 34 കോടി രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി.
ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയാല്‍ ഉദുമ സ്പിന്നിങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂടുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഭരണാനുമതി ലഭിച്ചാലും ഹൈക്കോടതിയിലടക്കം നിലനില്‍ക്കുന്ന ചില കേസുകള്‍ പരിഹരിക്കണമെന്നത് ഉദുമ സ്പിന്നിങ് മില്‍ തുറക്കുന്നതിനു സാങ്കേതിക തടസ്സം സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്.
വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാരാണ് ഉദുമ സ്പിന്നിങ് മില്‍ പ്രഖ്യാപിക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തത്. എന്നാല്‍ ഇടതുഭരണം മാറി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി നിലച്ചു.
17 കോടി രൂപ മുടക്കി നിര്‍മിച്ച ആധുനിക രീതിയിലുള്ള ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് മില്ലാണ് ഉദുമയിലേത്. നിര്‍മാണം പൂര്‍ത്തിയായിട്ടും ഏഴു വര്‍ഷത്തോളമായി മില്‍ അടഞ്ഞു കിടക്കുകയാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നത്.
മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനും റവന്യൂ മന്ത്രിയും കാസര്‍കോട് ജില്ലക്കാരനുമായ ഇ ചന്ദ്രശേഖരനും മന്ത്രിസഭ അധികാരമേറ്റ് അധികം കഴിയും മുന്‍പെ തന്നെ ഉദുമ സ്പിന്നിങ് മില്‍ സന്ദര്‍ശിച്ചു തുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണു വ്യവസായ വകുപ്പു മില്‍ തുറക്കുന്നതിനായി 34 കോടി രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു ഭരണാനുമതി ലഭിച്ചാല്‍ സ്പിന്നിങ് മില്‍ തുറക്കുന്നതിനു തടസ്സമുണ്ടാവില്ല.
എന്നാല്‍ ഉദുമ സ്പിന്നിങ് മില്ലിലേക്കായി നടന്ന ഉദ്യോഗസ്ഥ നിയമന ലിസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഹൈക്കോടതിയിലടക്കം കേസ് നിലനില്‍ക്കുന്നത്.
ഈ കേസില്‍ തീരുമാനം ഉണ്ടാകാതെ ഭരണാനുമതി ലഭിച്ചാലും സ്പിന്നിങ് മില്‍ തുറക്കാന്‍ കഴിയില്ലെന്ന നിയമ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് കേസ് വേഗത്തില്‍ തീര്‍ക്കാനും വ്യവസായ വകുപ്പ് തയാറാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."