HOME
DETAILS

ചരിത്രത്തിലെ ഏറ്റവുംലജ്ജിപ്പിക്കുന്ന സംഭവമെന്ന് ഇന്ത്യയിലെ ലണ്ടന്‍ സ്ഥാനപതി

  
backup
April 13 2019 | 21:04 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82%e0%b4%b2%e0%b4%9c%e0%b5%8d


അമൃത്‌സര്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ്-ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മോശവും ലജ്ജിപ്പിക്കുന്നതുമായ നടപടിയെന്ന് ലണ്ടന്‍ സ്ഥാനപതി ഡൊമിനിക് അസ്‌ക്വിത്.


ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഏറ്റവും മോശമായ അതിക്രമങ്ങളില്‍ ഒന്നായിരുന്നു ജാലിയന്‍ വാലാബാഗ് കുട്ടക്കൊലയെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ലണ്ടന്‍ സ്ഥാനപതിയും അമൃത്‌സറിലെത്തി നിലപാട് വ്യക്തമാക്കിയത്.


ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 100ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് തുടങ്ങി നൂറുകണക്കിനുപേര്‍ അമൃത്്‌സറിലെ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്നലെ ഇന്ത്യയിലെ ലണ്ടന്‍ സ്ഥാനപതിയും സ്മാരകം സന്ദര്‍ശിച്ചാണ് കൂട്ടക്കൊല ഏറ്റവും നിന്ദ്യമായിരുന്നുവെന്ന് വ്യക്തമാക്കിയത്.


ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ്-ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായി ലണ്ടന്‍ സ്ഥാനപതി ഡൊമിനിക് അസ്‌ക്വിത് സന്ദര്‍ശന പുസ്തകത്തില്‍ കുറിച്ചു. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതില്‍ പരസ്പരം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യ സമരത്തിനായി ജീവത്യാഗം വരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവന്‍ വിലനല്‍കിയവര്‍ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് രാഹുല്‍ ഗാന്ധിയും അമൃത്‌സറില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  3 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  3 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago