HOME
DETAILS

കടുത്ത നടപടിക്കൊരുങ്ങി കോര്‍പറേഷന്‍; കണ്ണൂര്‍ നഗരത്തില്‍ അനധികൃത കെട്ടിടസമുച്ചയങ്ങള്‍

  
backup
April 27 2017 | 23:04 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95



കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് കോര്‍പറേഷന്‍ പരിശോധിക്കാനൊരുങ്ങുന്നു.
ഇന്നു ചേരുന്ന കോര്‍പറേഷന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ഭരണസമിതി അനൗപചാരികമായി തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ച കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുകൂടാതെ നേരത്തെ നഗരസഭയായ സമയത്തു നിര്‍മിച്ച ലൈസന്‍സില്ലാത്ത ബഹുനില കെട്ടിടങ്ങളും പരിശോധിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അനുശാസിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ഇവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുണ്ട്. ഇവയും കോര്‍പറേഷന്റെ നിരീക്ഷണത്തില്‍ വരും. കഴിഞ്ഞ ദിവസം ചേംബര്‍ ഓഫ് കൊമേഴ്‌സ് കെട്ടിടത്തിന്റെ ചെങ്കല്‍ നിര്‍മിത ജലസംഭരണി തകര്‍ന്നു വീണതു സംബന്ധിച്ചു കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇതിന്റെ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനുള്ളില്‍ നല്‍കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി വിനയന്‍ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാല്‍ടെക്‌സിനു സമീപത്തെ ചേമ്പര്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിര്‍മാണത്തിലിരിക്കുന്ന ചെങ്കല്‍ നിര്‍മിത ജലസംഭരണി തകര്‍ന്നു വീണത്.
തൊട്ടടുത്ത ചേംബര്‍ പ്ലാസ കെട്ടിടത്തിന്റെ സണ്‍ഷേഡുകള്‍ തകര്‍ന്ന് താഴെ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങളില്‍ പതിക്കുകയായിരുന്നു. കാല്‍ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയാണ് തകര്‍ന്നു വീണത്. ചെങ്കല്ലുപയോഗിച്ചു നിലവിലുള്ള ശുദ്ധജലസംഭരണിയുടെ നീളം കൂട്ടിയതാണ് അപകടംസംഭവിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago