HOME
DETAILS

ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ട യു.എ.ഇ എയര്‍ബേസിന് സമീപത്തേക്ക് ഇറാന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ട്

  
backup
July 29 2020 | 04:07 AM

world-iran-missiles-land-near-uae-airbase-where-indian-rafales-2020

അബുദബി: യു.എ.ഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദഫ്ര താവളത്തില്‍ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.

ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്.

മൂന്നു ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെയും യു.എ.ഇയിലെയും എയര്‍ബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 28 ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago