HOME
DETAILS
MAL
വേനലില്‍ കാടിറങ്ങി മയിലുകള്‍ വര്‍ണവിസ്മയ കാഴ്ചയില്‍ നാട്ടുകാര്‍
backup
April 14 2019 | 03:04 AM
പഴയങ്ങാടി: കടുത്തചൂടില്‍ മാട്ടൂല്‍ ബീച്ച് റോഡ് ഭാഗങ്ങളില്‍ വര്‍ണവിസ്മയം മയിലുകള്‍. ഏഴിമലയിലുള്ള കാടുകളില്‍ അതിവസിക്കുന്ന മയില്‍ പക്ഷികളാണു തീരദേശമായ മാട്ടൂല്‍ ബീച്ച് റോഡ് ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കുന്നത്. ചൂട് വര്‍ധിച്ചതോടെ ഏഴിമലയില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ രക്ഷതേടിയാണു മയിലുകള്‍ കൂട്ടത്തോടെ ഇത്തരം മേഖലയില്‍ എത്തുന്നത്.
നാട്ടിന്‍പുറത്തുള്ള ചെറിയ കുറ്റിക്കാട്ടില്‍ അവര്‍ക്ക് ഇര തേടാനും കടലിനോടു ചേര്‍ന്നു കിടക്കുന്ന കൈതോടുകളില്‍ നിന്നു വെള്ളം കുടിക്കാനുമുള്ള സൗകര്യം ഈ ഭാഗങ്ങളിലേക്കു പക്ഷികളെ ആകര്‍ഷിക്കുന്നു. വേനല്‍ കടുക്കുന്നതോടെ ഇനിയും പല ജീവികളുടെയും കൂട്ട പാലായനം ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത്തരം കാഴ്ചകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."