HOME
DETAILS

സ്വന്തം കെട്ടിടങ്ങളില്ല: മഞ്ചേരിയിലെ ജില്ലാ ഓഫിസുകളും കോടതികളും വാടകമുറികളില്‍

  
backup
July 15 2018 | 19:07 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

 


മഞ്ചേരി: മഞ്ചേരിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വന്തം കെട്ടിടങ്ങളില്ല. വാടകക്കെട്ടിടങ്ങളിലാണ് കോടതികളും പ്രധാന ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. മലപ്പുറം സിവില്‍സ്റ്റേഷനിലും മഞ്ചേരി മിനി സിവില്‍സ്റ്റേഷനിലും ആവശ്യത്തിനു മുറികള്‍ ഇല്ലാത്തതാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ ഓഫിസുകളും അവയ്ക്കു കീഴിലെ സെക്ഷന്‍ ഓഫിസുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കാരണം. മഞ്ചേരിയില്‍ മാത്രമായി പത്തിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലാ മണ്ണു പരിശോധനകേന്ദ്രം, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പട്ടികജാതി കോടതി, ഫോറസ്റ്റ് കോടതി, ഇ.എസ്.ഐ ആശുപത്രി, പോസ്റ്റ് ഓഫിസ്, ഭക്ഷ്യ സുരക്ഷാ ഓഫിസ്, എക്‌സൈസ് റെയ്ഞ്ച് ഓഫിസ്, കേരളാ ഗവ. യൂനാനി ഡിസ്‌പെന്‍സറി, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, എല്‍.ബി.എസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ വകുപ്പുളുടെ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാടകമുറികള്‍ തന്നെയാണ് ശരണം.
മണ്ണു പരിശോധനയുടെ ജില്ലാ ഓഫിസും സെക്ഷന്‍ ഓഫിസും മഞ്ചേരിയില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ ജില്ലാ ഓഫിസ് കാലങ്ങളായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്. വര്‍ഷംതോറും വലിയസംഖ്യ വാടക ഇനത്തില്‍ അടക്കേണ്ട അവസ്ഥയാണുള്ളത്. വാടക ഇനത്തിലുള്ള സംഖ്യ ലഭിക്കാനുള്ള കാല തമാസം കാരണം ഒരുവര്‍ഷത്തെ വാടകമുഴുവന്‍ ഒരുമിച്ചു നല്‍കേണ്ടി വരികയാണ് പലപ്പോഴും.
മലപ്പുറം സിവില്‍സ്റ്റേഷനില്‍ മുറി ലഭ്യമാകാത്തതാണ് മണ്ണു പരിശോധനയുടെ ജില്ലാ ഓഫിസ് അങ്ങോട്ടു മാറുന്നതിനുള്ള തടസ്സം. മലപ്പുറത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലം ലഭിച്ചാല്‍ അങ്ങോട്ടുമാറും. മഞ്ചേരിയിലെ ഗവ. യൂനാനി ഡിസ്‌പെന്‍സറി, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് തുടങ്ങിയ വിഭാഗങ്ങളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ കെട്ടിടത്തിലാണ്. പി.ഡബ്ല്യു.ഡി നിശ്ചയിക്കുന്നതാണ് ഇത്തരം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കുള്ള വാടക. ഫോറസ്റ്റ് കോടതി മഞ്ചേരി കച്ചേരിപ്പടിയില്‍ വാടകമുറിയിലും പട്ടികജാതി കോടതി മഞ്ചേരി കോഴിക്കോട് റോഡിലെ കെ.എസ്.ഇ.ബി കെട്ടിടത്തിലെ മുറിയിലുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. മഞ്ചേരി ആസ്ഥാനമായി മിനി സിവില്‍സ്റ്റേഷന്‍ ഉണ്ടെങ്കിലും ഇവിടെയും പരിമിതിമായ സൗകര്യങ്ങളാണുള്ളത്.16ലേറെ സര്‍ക്കാര്‍ ഓഫിസുകളാണ് ഇതില്‍ പ്രയാസം സഹിച്ച് പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago