പരിധിവിട്ട് സമ്പര്‍ക്കരോഗം: ഇന്നും കൂടുതല്‍ ആശങ്ക തലസ്ഥാനത്ത്, 213 ല്‍ 198 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം
തിരുവനന്തപുരം: ഇന്നും തലസ്ഥാന ജില്ലയില്‍ തന്നെ കൂടുതല്‍ രോഗികള്‍. 213പേര്. രണ്ടാമത് മലപ്പുറവും. 87പേര്, കൊല്ലവും എറണാകുളവും തൊട്ടുപിന്നിലായുണ്ട്. (84) എറണാകുളത്ത് 83 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക രോഗമാണ് എല്ലായിടത്തും ഭീതി വിതക്കുന്നത്. 706 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് 60 പേര്‍ക്കും, എറണാകുള്ത്ത് 58 പേര്‍ക്കും, മലപ്പുറത്ത് 52 പേര്‍ക്കും, വയനാട് 43 പേര്‍ക്കും, പത്തനംതിട്ടയിലെ 39 പേര്‍ക്കും, ആലപ്പുഴയില്‍ 33 പേര്‍ക്കും, കാസര്‍ഗോഡ് 32 പേര്‍ക്കും, കോട്ടയത്ത് 27 പേര്‍ക്കും, ഇടുക്കിയില്‍ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 22 പേര്‍ക്ക് വീതവും, പാലക്കാട് 18 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര് വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."