സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ: എല്‍.ഡി.എഫ്
കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശീന്ദ്രനും കണ്‍വീനര്‍ പി. സന്തോഷ്‌കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഓരോ വിളയ്ക്കും 50 ശതമാനം അധികരിച്ച മിനിമം താങ്ങുവില നല്‍കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടിലുള്ളത്. കര്‍ഷകരോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറാകണം. കര്‍ഷകരുടേയും തൊഴിലാളികളുടേയും ഉടമസ്ഥതയില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളും വിപണന കേന്ദ്രങ്ങളും ആരംഭിച്ച് കൃഷിയുടെ കമ്പനി വല്‍ക്കരണം തടയുക എന്ന ബദല്‍ നയങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല എന്നത് കോണ്‍ഗ്രസ് തുടരുന്ന കര്‍ഷക വഞ്ചനയുടെ തെളിവാണെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."