കുന്നകുളം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും
കുന്നംകുളം : നഗസഭ കുടിയിറക്കിയതിനെ തുടര്‍ന്ന് തട്ടുകട തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭ പരിധിയില്‍ ഇന്ന് ഹര്‍ത്താലിനു ബി.എം.എസ് ആഹ്വാനം ചെയ്തു.
ബി.എം.എസ് നേതാക്കള്‍ കുന്നംകുളത്തു വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താലിന് സംഘപരിവാര്‍ സംഘടനകള്‍ പിന്തുണ അറിയിച്ചു.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കട കമ്പോളങ്ങള്‍ അടച്ചിടുമെങ്കിലും വാഹനങ്ങള്‍ തടയില്ല.
നഗരത്തില്‍ എം.ജി ഷോപ്പിങ് കോപ്ലക്‌സിന് സമീപം തട്ടുകട നടത്തിയിരുന്ന തെക്കേപുറം വാഴപുള്ളി വീട്ടില്‍ വിജയന്റെ മകന്‍ കുട്ടാപ്പ് എന്ന വിബീഷ്‌കുമാര്‍ (32) നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ തട്ടുകടയും സാമഗ്രികളും പിടിച്ചെടുത്ത നഗരസഭ കലക്ടര്‍ ആവശ്യപ്പെട്ടിട്ടു പോലും തിരിച്ചു നല്‍കാന്‍ തയ്യാറായില്ലെന്നു ബി.എം.എസ് ജില്ലാ നേതാക്കള്‍ ആരോപിച്ചു.
ഇതില്‍ മനം നൊന്താണു കുട്ടാപ്പ് ജീവനൊടുക്കിയത്. ഇയാളുടെ ദുരിതാവസ്ഥ ബോധ്യപെടുത്തിയിട്ട് മനുഷ്യത്വപരമായി കാര്യങ്ങളെ കാണാതെ രാഷ്ട്രീയ പരമായി ദ്രോഹിക്കുകയാണു ചെയതതെന്നും നഗരസഭ സെക്രട്ടറിക്കെതിരേ കൊല കുറ്റം ചുമത്തി കേസെടുക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ പത്തിന് നഗരസഭ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചു നടത്തും. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി കൃഷ്ണന്‍, സെക്രട്ടറി കെ.എന്‍ വിജയന്‍, മേഖല പ്രസിഡന്റ് എ.എസ് പ്രേംരാജ്, സെക്രട്ടറി തിലകന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."