പരാജയഭീതി: ഇരുമുന്നണികളും നുണ പ്രചരിപ്പിക്കുന്നു: മുല്ലപ്പള്ളി
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ പരാജയം ഉറപ്പായ ഇടതുമുന്നണിയും എന്‍.ഡി.എയും രാഹുല്‍ ഗാന്ധിക്കെതിരേ നുണപ്രചാരണം അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് സമിതി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തേയും കോണ്‍ഗ്രസിനെയും കുറിച്ച് വയനാട്ടുകാര്‍ക്കറിയാം. ഇല്ലാകഥകള്‍ മെനഞ്ഞ് സ്വയം പരിഹാസ്യരാവുകയാണ് ഇരു മുന്നണികളും. പ്രധാനമന്ത്രിക്ക് വോട്ടു ചെയ്യാനുള്ള സൗഭാഗ്യമാണ് വയനാട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിജയത്തോടെ വയനാട്ടില്‍ വികസനക്കുതിപ്പാണുണ്ടാവുകയെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി.വി മോഹന്‍, പി.വി ബാലചന്ദ്രന്‍, കെ.സി റോസക്കുട്ടി, കെ.എല്‍ പൗലോസ്, കെ.കെ അബ്രഹാം, എന്‍.ഡി അപ്പച്ചന്‍, എം.എസ് വിശ്വനാഥന്‍, പ്രൊഫ. കെ.പി തോമസ്, കെ.കെ ഗോപിനാഥന്‍, എന്‍.എം വിജയന്‍, ഡി.പി രാജശേഖരന്‍, ആര്‍.പി ശിവദാസ്, പി.പി അയ്യൂബ്, മാടക്കര അബ്ദുല്ല, നിസി അഹമ്മദ്, എന്‍.യു ഉലഹന്നാന്‍, എടക്കല്‍ മോഹനന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എ അസൈനാര്‍, പി.ഡി സജി, ഷബീര്‍ അഹമ്മദ്, സി.കെ ഹാരിഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."