ഐ.എസ് ബന്ധം: മലയാളികളെ ബഹ്റൈന്‍ ജയിലിലടച്ചതായി അറിവില്ലെന്ന് ഇന്ത്യന്‍ എംബസി
മനാമ: ബഹ്റൈനില്‍ ഐ.എസ് ബന്ധമുള്ള രണ്ടു മലയാളികളെ ജയിലിടച്ചതായി പ്രചരിക്കുന്ന സംഭവത്തെപ്പറ്റി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നും അത്തരത്തിലുളള ഒരു റിപ്പോര്‍ട്ടും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇതുവരെ കൈമാറിയിട്ടില്ലെന്നും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഇവിടെ മാധ്യമങ്ങളെ അറിയിച്ചു.
ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധം പുലര്‍ത്തിയ കണ്ണൂര്‍ സ്വദേശികളെ ബഹ്റൈന്‍ ജയിലിടച്ചതായും ഇക്കാര്യം ബഹ്റൈന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായുമാണ് സോഷ്യല്‍ മീഡിയ വഴിയും ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും പ്രചാരണം നടക്കുന്നത്.
കാണാതായ കണ്ണൂര്‍ സ്വദേശികള്‍ക്കു വേണ്ടി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിവരവേയാണ് ഇവര്‍ ബഹ്റൈനില്‍ പിടിയിലായെന്ന റിപ്പോര്‍ട്ട് പരക്കുന്നന്നത്.
ജയിലിലായവരുടെ നാട്ടിലെ ബന്ധുക്കളുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണെന്നും വാര്‍ത്തകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് എംബസി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."