HOME
DETAILS

യു.ഡി.എഫിന്റെ സ്വപ്‌നവിജയം എല്‍.ഡി.എഫിന് അഭിമാനപ്പോരാട്ടം

  
backup
April 14 2019 | 06:04 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%9c

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയിലൂടെ യു.ഡി.എഫ് സ്വപ്ന വിജയം പ്രതീക്ഷിക്കുന്ന വയനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് നടത്തുന്നത് അഭിമാനപ്പോരാട്ടം.
മണ്ഡലം പരിധിയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി നിയോജകണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ യഥാര്‍ഥ കരുത്ത് വ്യക്തമാക്കുന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയായതിനാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി മൂലമുള്ള വോട്ടുചോര്‍ച്ചയ്ക്ക് പഴുതില്ല. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചാത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ പെട്ടികളില്‍ വീണ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടുകള്‍ ഇക്കുറി രാഹുലിന്റെ ചിഹ്നത്തില്‍ പതിയാനുള്ള സാധ്യത കൂടുതലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ത്രില്ലിലാണ് ന്യൂജന്‍ വോട്ടവര്‍മാരില്‍ രാഷ്ട്രീയം തലയ്ക്കു പിടിക്കാത്തവര്‍. രാഹുലിലൂടെ വയനാടിനെ ലോകമറിഞ്ഞതിലുള്ള ലഹരിയിലാണ് ന്യൂജന്‍ ഗണത്തിലുള്ളവരില്‍ പലരും.
എന്നിരിക്കെ മണ്ഡലത്തിലെ രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയല്ലെന്നു തെളിയിക്കേണ്ട ബാധ്യതയിലാണ് എല്‍.ഡി.എഫ് നേതാക്കള്‍. വയനാട് മണ്ഡലത്തില്‍ മൂന്നു ലക്ഷം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിനു രാഹുല്‍ഗാന്ധി വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. 2009ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പിലെ ഫലമാണ് ഈ കണക്കിനു ആധാരം. 2009ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ ഷാനവാസിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇതേ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍ 99,643 വോട്ടു നേടി. ഷാനവാസിന്റെ ഭൂരിപക്ഷവും മുരളീധരന്‍ കരസ്ഥമാക്കിയ വോട്ടും കന്നി-യുവ വോട്ടര്‍മാരുടെ പങ്കും ചേര്‍ത്തുവച്ചാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞതും മണ്ഡലം പരിധിയില്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരച്ചടികളും താല്‍കാലിക പ്രതിഭാസമായാണ് യു.ഡി.എഫ് കാണുന്നത്.
എന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ എല്‍.ഡി.എഫിനു വളരെ ആഴത്തില്‍ വേരോട്ടം നടത്താനായതിന്റെ ദൃഷ്ടാന്തങ്ങളായാണ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെ എല്‍.ഡി.എഫ് വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 2009നെ അപേക്ഷിച്ച് 2014ല്‍ ഏഴില്‍ ഒന്നായി കുറഞ്ഞത് താല്‍കാലിക സംഭവമല്ലെന്ന് വ്യക്തമാക്കുന്നതാണ് പിന്നീടു നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെന്നും ഇടതു നേതാക്കള്‍ പറയുന്നു. നിലവില്‍ മണ്ഡലം പരിധിയിലുള്ള ഏഴു നിയോജകമണ്ഡലങ്ങളില്‍ മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവ ഇടതുമുന്നണിയുടെ പക്കലാണ്. സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളാണ് യു.ഡി.എഫിനുള്ളത്. മണ്ഡലത്തിലെ അഞ്ച് മുനിസിപ്പാലിറ്റികളില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മുക്കം എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. നിലമ്പൂര്‍ മുനിസിപ്പാലിറ്റി മാത്രമാണ് യു.ഡി.എഫിന്റെ കൈവശം. മണ്ഡലത്തിലെ 50 പഞ്ചായത്തുകളില്‍ 21 എണ്ണം മാത്രമാണ് യു.ഡി.എഫിന്. ഇടതു മുന്നണിയുടെ നിയന്ത്രണത്തിലാണ് 29 പഞ്ചായത്തുകള്‍.
ഈ കണക്കുകള്‍ നിരത്തിയാണ് വയനാട് രാഹുലിനു വാട്ടര്‍ലൂ ആകുമെന്നും 1977ല്‍ മുത്തശിക്കുണ്ടായതുപോലെത്തെ അനുഭവമാകുമെന്നും എല്‍.ഡി.എഫ് പറയുന്നത്. ഇതു വെറുതെയല്ലെന്നു തെളിയിക്കാന്‍ മണ്ഡലത്തില്‍ അരയും തലയും മുറുക്കിയിരിക്കയാണ് ഇടതുനേതാക്കളും പ്രവര്‍ത്തകരും. ഇതെല്ലാം എത്രകണ്ടു ഏശിയെന്നു വ്യക്തമാകാന്‍ വോട്ടെടുപ്പും എണ്ണലും കഴിയണം.
ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. രാഹുലുമായി മത്സരിക്കുന്നതിനാണ് തുഷാര്‍ തൃശൂര്‍ വിട്ട് വയനാട്ടിലെത്തിയത്. മണ്ഡലത്തില്‍ എന്‍.ഡി.എയുടെ കരുത്തു തെളിയിക്കണമെന്ന വാശിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണവുമായി മണ്ഡലം നിറഞ്ഞുനില്‍ക്കുന്ന തുഷാറും കൂട്ടരും. വയനാട്ടില്‍ മത്സരം താനും രാഹുലും തമ്മിലാണെന്നു അവകാശപ്പെടാനും തുഷാറിനു മടിയില്ല. 2009ല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. വാസുദേവന് 31687 വോട്ടാണ് ലഭിച്ചത്. 2014ല്‍ ഇതേ പാര്‍ട്ടിയിലെ പി.ആര്‍ രശ്മില്‍നാഥ് 80,752 വോട്ടു പിടിച്ചു. ഇത്തവണ എന്‍.ഡി.എ വോട്ട് ഒന്നര ലക്ഷത്തിനടുത്ത് എത്തിക്കാനാണ് ബി.ജെ.പി ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  12 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  37 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  43 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago