ജയയുടെ കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേതാക്കള്‍
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് നിയമവാഴ്ച പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് ഒ.പനീര്‍ശെല്‍വം. കഴിഞ്ഞ 23നാണ് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരന് ഓം ബഹാദൂറിനെ അജ്ഞാത സംഘം കൊലപ്പെടുത്തിയത്. എസ്റ്റേറ്റില്‍ നിന്നും ചില പ്രധാന രേഖകള്‍ മോഷ്ടിക്കുന്നതിനുവേണ്ടിയാണ് ജീവനക്കാരനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തോടെ അവരുടെ പേരിലുള്ള സ്വത്ത് വിവരങ്ങളെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.
സുരക്ഷാ ജീവനക്കാരന്റെ മരണത്തിലേക്ക് നയിച്ചത് ഇതാണോയെന്ന് സംശയമുണ്ടെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."