സ്വര്‍ണക്കടത്ത്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
തിരുവനന്തപുരം: ഇടതുബന്ധം ആരോപിച്ച കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ് പി.രാജനെ സ്ഥലം മാറ്റി. തിരുവനന്തപുരം സെന്‍ട്രല്‍ ജി.എസ്.ടി ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഓഫിസില്‍ നിനന്നും നാഗ്പൂരിലെ ഓഫിസിലേക്കാമ് സ്ഥലംമാറ്റിയത്.
സംഭവം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഇടപെട്ടിട്ടില്ലെന്ന ഉദ്യോഗസ്ഥന്റെ പരസ്യപ്രസ്ഥാവനക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസ് ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍കോള്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് അനീഷ് രാജ് പറഞ്ഞു. അനീഷിന്റെ ഈ പ്രതികരണമാണ് ഇപ്പോഴത്തെ നടപടിയ്ക്ക് ആധാരം.
ഇടതുപശ്ചാത്തലമുളള കുടുംബത്തില്‍ നിന്ന് വരുന്ന അനീഷ് ബി രാജിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."