മുറ തെറ്റാതെ ഇക്കുറിയും എരിക്കുളത്തുനിന്ന് കണിക്കലമെത്തി
കാഞ്ഞങ്ങാട്: കണി കാണാനുള്ള വിഷുക്കലവുമായി എരിക്കുളത്ത് നിന്ന് കാഞ്ഞങ്ങാട് എത്തുന്ന പതിവ് ഇക്കുറിയും മുടങ്ങിയില്ല. മടിക്കൈ എരിക്കുളം ഗ്രാമത്തില്‍ നിന്നുള്ളവരാണ് വിഷുവിനെ വരവേല്‍ക്കാനായി അരിമാവു കൊണ്ട് വരയും കുറിയുമിട്ട മണ്‍കലവുമായി ഇക്കുറിയും കാഞ്ഞങ്ങാട് ചന്തയില്‍ എത്തിയത്. ഇത്തവണ നാലുപേര്‍ മാത്രമാണ് എരിക്കുളത്തുനിന്ന് വിഷുക്കലവുമായി എത്തിയിരിക്കുന്നത്. 130 രൂപക്കു മുകളിലാണ് കണിക്കലങ്ങളുടെ വില.
മണ്കലങ്ങളുണ്ടാക്കുന്നതില് പേരു കേട്ട ഗ്രാമമാണ് എരിക്കുളം. മണ്‍പാത്ര നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് വിഷുവിന്റെ അടുത്ത നാള് മുതലാണ് എരിക്കുളം വയിലില്നിന്ന് ശേഖരിക്കുക. മേടം രണ്ടു മുതല്‍ ഒരാഴ്ചക്കുള്ളില്‍ ഒ രോ തൊഴിലാളി കുടുംബവും അവര്‍ക്കാവശ്യമായ മണ്ണെടുത്തിരിക്കും. ഇതുപയോഗിച്ചാണ് മണ്‍കല നിര്‍മാണം നടത്തുന്നത്. എന്നാല്‍, മണ്കലത്തിന് സംഭവിച്ച മാര്‍ക്കറ്റ് ഇല്ലായ്മ മടിക്കൈ ഗ്രാമത്തിലെ മണ്‍കല നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ മേഖല ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണിയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."