ബസില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍
മുള്ളേരിയ: കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. സുള്ള്യ കല്ലുങ്കുണ്ടിയില് താമസക്കാരനായ വിജയനാ(40)ണ് അറസ്റ്റിലായത്. ബസുകളില്‍ മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
ചെര്‍ക്കള-ജാല്‍സൂര്‍ സംണ്ടസ്ഥണ്ടാണ്ടണ്ടന പാതയിലെ കൊട്ട്യാടിയില്‍ ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതിനിടയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പച്ചക്കറി നിറച്ച പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന 50 ജലാറ്റിന്‍സ്റ്റിക്കും തിരിയുമാണ് പിടികൂടിയത്. ബദിയഡുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ. സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
പ്രതിയെയും പിടികൂടിയ സാധനങ്ങളും ആദൂര്‍ പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."