ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപകം
പട്ടാമ്പി:കുറ്റ്യാടി വേളം പുത്തലത്ത് അനന്തോത്ത് മുക്കില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ എന്‍.ഡി.എഫ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പട്ടാമ്പി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പട്ടാമ്പി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലായൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി എ സാജിത്ത്,മണ്‍ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി എ റാസി,കെ എം എ ജലീല്‍,എന്‍ കെ ഷറഫുദ്ധീന്‍,വി കെ സൈനുദ്ധീന്‍,സൈതലവി വടക്കേതില്‍,ഹുസൈന്‍ കോയത്തങ്ങള്‍,ഷാനവാസ്,സലീം പാലത്തിങ്ങല്‍,ഷഫീഖ് പി എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ണാര്‍ക്കാട്: കുറ്റ്യാടിയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ ഗുണ്ടകള്‍ ക്രൂരമായി കെലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കുമരംത്തൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അരിയൂരില്‍ നിന്ന് തുടങ്ങി മേലെ ചുങ്കത്ത് പ്രകടനം സമാപിച്ചു. സൈനുദ്ദീന്‍ നെച്ചുളളി ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സഹദ് അരിയൂര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് വെളളപ്പാടം, ട്രഷറര്‍ ശരീഫ് പച്ചീരി, പഞ്ചായത്തംഗം മുഹമ്മദാലി, റിയാസ്, സജീര്‍, റഊഫ്, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൂറ്റനാട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസ്‌റുദ്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ആക്രമണത്തിന് നേതൃത്വം നല്‍കിയ കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണമെന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .പ്രകടനത്തിന് പി.ടി.എം ഫിറോസ്, എ.പി.എം. സക്കരിയ, ബി.എസ് മുസ്തഫ തങ്ങള്‍, സി.എം അബ്ദുല്‍ കാദര്‍ ,ശിഹാബ് മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, ഫാസില്‍ ,നവാഫ് ,താഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."