നെല്ലിന്റെ സംഭരണവില പ്രഖ്യാപിക്കണം: ദേശീയ കര്‍ഷക സമാജം
പാലക്കാട്: കര്‍ഷകദിനായ ചിങ്ങം ഒന്നിന് നെല്ലിന്റെ സംഭരണവില പ്രഖ്യാപിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദേശീയ കര്‍ഷക സമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് നിയമസഭയില്‍ധനമന്ത്രി അവതരിപ്പിച്ചതെങ്കിലും നെല്ലിന്റെ സംഭരണവില ഉയര്‍ത്തുവാനുള്ള പ്രഖ്യാപനമുണ്ടായില്ല. നെല്‍കൃഷിപ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പറയുന്നുണ്ടെങ്കിലും നെല്ലിന്റെ വിലഉയര്‍ത്താവാതെ അത് സാധ്യമല്ല. നെല്ലിന് കിലോവിന് മുപ്പത് രൂപ നല്‍കി സംഭരിക്കാനും ജില്ലയില്‍ കൊയത്ത് മാസങ്ങളോളം നീണ്ട് നില്‍ക്കുന്നതിനാല്‍ ഒരു പി ആര്‍ എസ് നല്‍കുന്നതിന് പകരം രണ്ട് പി ആര്‍ എസ് നല്‍കാനും നടപടി സ്വീകരിക്കണം. ജില്ലാ പ്രസിഡന്റ് കെ എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സി എസ് ഭഗവല്‍ദാസ്, വി വിജയരാഘവന്‍, എസ് സുഗതന്‍, എം മോഹനന്‍ , സി അര്‍ജ്ജുനന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."