HOME
DETAILS
MAL
മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി
backup
July 31 2020 | 13:07 PM
ശ്രീനഗര്‍: മുന്‍ ജമ്മു കശ്മിര് മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇത് മൂന്നാം തവണയാണ് മെഹബൂബയ്ക്കെതിരെ കുറ്റം ചുമത്തുന്നത്.
ജമ്മു ആന്‍ഡ് കശ്മീരില്‍ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പൊതു സുരക്ഷാ നിയമം ചുമത്തി മുഫ്തിയടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ 2019 ആഗസ്റ്റ് അഞ്ച് മുതല്‍ തടവിലാക്കിയത്. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും മേല്‍ ചുമത്തിയ പൊതു സുരക്ഷാ നിയമം കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വലിച്ചിരുന്നുവെങ്കിലും മുഫ്തി തടവില്‍ തുടരുകയായിരുന്നു.
എട്ട് മാസം സര്‍ക്കാര്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം മെഹ്ബൂബയെ ഏപ്രില്‍ ഏഴിന് വീട്ടിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."