HOME
DETAILS
MAL
പ്രചാരണം ഏശിയില്ല; രാജ്നാഥിനെ ശ്രവിക്കാന്‍ പാലക്കാട് ഒഴിഞ്ഞ കസേരകള്‍
backup
April 14 2019 | 08:04 AM
പാലക്കാട്:കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സദസ്സിലുണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
രാജ്നാഥ് സിങ് വരുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങള്‍ ബി.ജെ.പി നടത്തിയിരുന്നെങ്കിലും രാജ്നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു.
ബി.ജെ.പിയ്ക്കകത്തെ വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഘടക കക്ഷികളായ ബി.ഡി.ജെ.എസ്, എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെയടക്കം എത്തിച്ചിട്ടും പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ നിറക്കാന്‍ ബി.ജെ.പിയ്ക്കായില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."