HOME
DETAILS

സി.എസ്.കെ തങ്ങള്‍: വിടപറഞ്ഞത് കുറ്റ്യാടി മേഖലയിലെ സമസ്തയുടെ ധീരശബ്ദം

  
backup
July 15 2018 | 22:07 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d


സ്വന്തം ലേഖകന്‍


കുറ്റ്യാടി: ജില്ലയിലും വിശിഷ്യാ കുറ്റ്യാടി പ്രദേശങ്ങളിലും സമസ്തയുടെ പ്രയാണത്തിനു ശക്തി പകര്‍ന്ന മഹത്‌വ്യക്തിയായിരുന്നു ഇന്നലെ വിടപറഞ്ഞ ചാലില്‍ സയ്യിദ് അബ്ദുറഹിമാന്‍ കുഞ്ഞിസീതി തങ്ങള്‍ എന്ന സി.എസ്.കെ തങ്ങള്‍. തങ്ങളുടെ വേര്‍പാടോടെ നാടിനു നഷ്ടമായത് മത-സാംസ്‌കാരിക രംഗത്തെ കരുത്തനായ നേതാവിനെയാണ്. ചെറുപുഞ്ചിരിയോടെയുള്ള സമീപനമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. പാലേരിയാണു സ്വദേശമെങ്കിലും മറുനാട്ടിലടക്കം കുറ്റ്യാടിക്കാരനായാണ് അദ്ദേഹം അറിയപ്പെട്ടത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു. വാര്‍ധക്യ രോഗങ്ങള്‍ കൂടെയുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പരിപാടികളില്‍ പങ്കെടുത്തു. സി.എസ്.കെ എന്ന മൂന്നക്ഷരം ചെറിയ ആവേശമൊന്നുമല്ല പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുനല്‍കിയത്. നിര്‍ണായക ഘട്ടങ്ങളില്‍ ധീരമായ തീരുമാനം കൊണ്ട് വലിയ പ്രശ്ങ്ങള്‍ ഒന്നുമല്ലാതായത് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഓര്‍ക്കുന്നത്.
സമസ്തയുടെ നേതാവായിരിക്കെ തന്നെ മുസ്‌ലിം ലീഗിന്റെയും നേതൃപദവി വഹിച്ചിരുന്നു. കുറ്റ്യാടി മുസ്‌ലിം യതീഖാനയുടെ ഇന്നുള്ള പ്രൗഢമായ വളര്‍ച്ചയ്ക്ക് പിന്നില്‍ തങ്ങളുടെ കഠിനമായ പ്രയത്‌നമായിരുന്നു. മരിക്കുന്നതുവരെ യതീഖാനയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍, പേരാമ്പ്ര ജബലുന്നൂര്‍ ഇസ്‌ലാമിക് കോംപക്‌സിന് കീഴിലെ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രസിഡന്റായിരുന്നു. സൂഫിവര്യനായിരുന്ന പാലേരി അമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായിരുന്ന തങ്ങള്‍ കര്‍മശാസ്ത്രത്തില്‍ നിപുണനായിരുന്നു.
തങ്ങളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജാതിമതഭേദമെന്യേ നിരവധിയാളുകളാണ് പാലേരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍വച്ച് നടന്ന ആദ്യ ജനാസ നിസ്‌കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
പിന്നീട് പാലേരി പുത്തന്‍പള്ളിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത നിസ്‌കാരത്തിന് ഖാസി അബ്ദുല്‍ സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. പാലേരി ചാലില്‍ ഖബര്‍സ്ഥാനിലാണു മറവു ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago