പ്രസിഡന്റിന്റെ അനാസ്ഥ: ചെണ്ടുമല്ലി തൈകള്‍ നശിച്ചു
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അനാസ്ഥ. ചെണ്ടുമല്ലി തൈകള്‍ നശിച്ചു. വാടാനാപ്പള്ളി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത എട്ടു വിദ്യാലയങ്ങള്‍ക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും എഴായിരം രൂപ ചിലവില്‍ ഇരുനൂറ് ചെണ്ടുമല്ലി തൈകാളാണ് ഒരോ വിദ്യാലയങ്ങള്‍ക്ക് നല്കാന് തീരുമാനിച്ചിരുന്നത്.
വിദ്യാര്‍ഥികള്‍ക്കായി നല്കുന്ന ചെണ്ടുമല്ലി ചെടി വിതരണ ചടങ്ങിനാണ് ഉദ്ഘാടകനും സംഘാടകനുമായ പഞ്ചായത്ത് പ്രസിഡന്റ് എത്താതിരുന്നത്. വാടാനപ്പള്ളി പഞ്ചായത്തിലെ എട്ട് സ്കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും അധ്യാപകരുമാണ് വ്യഴാഴ്ച്ച വൈകിട്ട് മൂന്നിന് വാടാനപ്പള്ളി ആര്.സി.യു.പി സ്കൂളില്‍ എത്തിയത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും പ്രസിഡന്റ് എത്തിയില്ല. ചെടി വിതരണത്തിന് മറ്റാരേയും ചുമതലപ്പെടുത്താനും പ്രസിഡന്റ് തയ്യാറായില്ല.
വിദ്യാര്‍ഥികളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളില്‍ വരേണ്ടി വന്നു. ചടങ്ങ് റദ്ദാക്കുകയും ചെയ്തു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും പൈസ ചിലവഴിച്ച് കൊണ്ടുവന്ന ചെണ്ടുമല്ലി തൈകള്‍ പഞ്ചായത്ത് ഓഫിസിനു താഴെ കുടുബശ്രീ ഓഫിസിനു സമീപം ഒന്നിനും കൊള്ളാത്ത വിധം നശിച്ചു. അതേസമയം ഗുണനിലവാരമില്ലാത്ത ചെടികളായിരുന്നു വിതരണത്തിനു കൊണ്ടുവന്നതെന്നും ആക്ഷേപം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."