യു.എസില്‍ ഒരു ഇന്ത്യക്കാരന് കൂടി വെടിയേറ്റു മരിച്ചു
വാഷിങ്ടണ്‍: യു.എസിലെ ടെന്നീസീയില് ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു. ഫെബ്രുവരി മുതല്‍ യു.എസില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണിയാള്. അമേരിക്കന്‍ ബെസ്റ്റ് വാല്യൂ ഇന്‍ എന്ന കമ്പനിയില്‍ ഹൗസ്കീപ്പറായി ജോലി ചെയ്യുന്ന 56 കാരനായ ഖണ്ഡു പാട്ടേലാണ് കൊല്ലപ്പെട്ടത്.
ഇവിടെ ഒരു മോട്ടലിന്റെ പിറകുവശത്തുണ്ടായിരുന്ന ഖണ്ഡുവിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബുള്ളറ്റ് കൊണ്ട് പരുക്കേറ്റ ഖണ്ഡുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടു മാസമായി ബെസ്റ്റ് വാല്യൂ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം മോട്ടലില്‍ താമസിച്ചു വരികയായിരുന്നു.
യു.എസില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയതയാണ് കൊലപാതകത്തില്‍ എത്തുന്നത്. ഫെബ്രുവരി 22 ന് ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിഭോത്ല യു.എസ് നാവിക ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു. പിന്നീട് കച്ചവടക്കാരനായ ഹാര്‍നിഷ് പാട്ടേലും കൊല്ലപ്പെട്ടു. മാര്‍ച്ച് 23 ന് ശശികല നാര, അവരുടെ മകന് അനീഷ് നാര എന്നിവരെയും ന്യൂജഴ്സിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."