അന്തര്‍ദേശീയ സഹകരണ ദിനാചരണം: സെമിനാര്‍ നടത്തി
കല്‍പ്പറ്റ: 2018ലെ അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിന്റെ ഭാഗമായി 'സുസ്ഥിരത ഉല്‍പാദനത്തിലും ഉപഭോഗത്തിലും ഉറപ്പാക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി ക്ഷീരമേഖലക്ക് ഊന്നല്‍ നല്‍കി ഏകദിന ജില്ലാതല സെമിനാര്‍ നടത്തി.
ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. റഹിം അധ്യക്ഷനായി. ജില്ലാ സഹകരണ ബാങ്ക് ജോയിന്റ് ഡയരക്ടര്‍ കെ.ആര്‍ ശശികുമാര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖല മുന്‍ എം.ഡി കെ.ടി തോമസ് വിഷയം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ സുധീഷ് ബാബു, ക്ഷൂീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയരക്ടര്‍ എ. ജോഷി, വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍, മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു, പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, ജില്ലയിലെ വിവിധ ക്ഷീര സഹകരണ സംഘം ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, വിവിധ സഹകരണ സംഘത്തില്‍ നിന്നുള്ള പ്രതിനിധികള്‍, തൃശൂരിലെ കാര്‍ഷിക സര്‍വകലാശാല ബിടെക് (ഡയറി) അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള സഹകാരികള്‍, സഹകരണ വകുപ്പ്, ക്ഷീര വികസന വകുപ്പ് പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."