HOME
DETAILS
MAL
എറണാകുളം സി.ഡബ്യു.സിക്കെതിരേ അനേ്വഷണത്തിന് ഉത്തരവ്
backup
April 28 2017 | 18:04 PM
കൊച്ചി: എറണാകുളം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന് വിരുദ്ധമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ബാധ്യതയുള്ള സി.ഡബ്യു.സി ഉത്തരവുകള്‍ പാസാക്കുമ്പോള്‍ കുട്ടികളുടെ താല്പര്യം പരിഗണിക്കുന്നില്ല. നിയമത്തിനെതിരേയുള്ള നടപടിയായി ഇതിനെ കണക്കാക്കേണ്ടിവരും. ഇക്കാര്യം സാമൂഹികനീതി വകുപ്പ് സെക്രട്ടറി അന്വേഷിക്കണം. വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എറണാകുളം ക്യാംപ് കോര്‍ട്ടില്‍ ഹാജരാക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."