അപൂര്‍വ ജനിതക രോഗം ബാധിച്ച പശുക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കമ്പളക്കാട്: പള്ളിക്കുന്ന് സ്വദേശി പൂളകൊല്ലി അണ്ണന്റെ അപൂര്‍വ ജനിതക രോഗം ബാധിച്ച പശുക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ശനിയാഴ്ച രാവിലെയോടെയാണ് 3 വയസായ പശു പ്രസവ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഏറെ വൈകിയിട്ടും പ്രസവം നടക്കാതിരുന്നതിന്നാല് ഡോക്ടറെ സമീപിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവശയായ പശുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുക്കിടാവിനെ പുറത്തെടുത്തെങ്കിലും രണ്ട് തലയും ആറ് കാലുകളും ഉള്ള അപൂര്‍വ ജനിതക രോഗം ബാധിച്ച പശുക്കുട്ടിക്കാണ് ജന്മം കൊണ്ടത്.
മിനുറ്റുകള്‍ക്കകം പശുക്കുട്ടിയുടെ ജീവന് നഷ്ടമായി. പൂക്കോട് വെറ്ററിനറി കോളജ് റസിഡന്റ് ഡോക്ടര്‍ അനീസ് റാഫി, ഡോക്ടര്‍മാരായ കെ.എസ് സുമിത്ത്, കെ.എസ് ശരത് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. പരിമിതമായ സാഹചര്യങ്ങളും കനത്ത മഴയും കാരണം പശുക്കുട്ടിയെ രക്ഷിക്കാനായില്ലെങ്കിലും അമ്മ പശുവിനെ രക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."