കേന്ദ്ര മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവയ്ക്കുമെന്ന് ചൗധരി ബീരേന്ദര്‍ സിങ്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ കുടുംബാധിപത്യം എന്നത് ഒഴിവാക്കാനായി മന്ത്രി സ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഉരുക്കു വ്യവസായ മന്ത്രിയും ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചൗധരി ബീരേന്ദര്‍ സിങ്.
മകന് ബിരേന്ദ്ര സിങ് ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ കുടുംബാധിപത്യം വരുന്നതിനെതിരായി പുതിയൊരു സന്ദേശമെന്ന നിലയ്ക്കാണ് താന്‍ മന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. രാജിവയ്ക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുമതിയോടെയായിരിക്കും രാജിവയ്ക്കുകയെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ നേരത്തെ പഞ്ചായത്തിരാജ്, കുടിവെള്ളം, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 2016ല്‍ മന്ത്രിസഭാ വികസനത്തിലാണ് ഉരുക്കു മന്ത്രാലയത്തിലേക്ക് മാറുന്നത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."