പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തും
കോട്ടയം: കടലാസ് വിലവര്‍ധന തടയുന്നതുള്‍പ്പെടെ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും 14 ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ നടത്തുക.
രാവിലെ 9.30ന് കോട്ടയം കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നുമാത്തിനിടെ കടലാസിലുണ്ടായ വിലവര്‍ധന അച്ചടിവ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളത്തില്‍ കടലാസ് ഉല്‍പ്പാദനം വളരെ കുറവായതിനാല്‍ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അശോക് കുമാര്‍, ജില്ലാ പ്രസിഡന്റ് സോണി ജോര്‍ജ്, ജില്ലാ സെക്രട്ടറി ടോമി ജോസഫ്, ജില്ലാ ട്രഷറര്‍ ജിജി മഡോണ, മേഖലാ സെക്രട്ടറി സാലു എം ജോണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."