HOME
DETAILS

പോളിങ് ബൂത്തിലേക്ക് ഇനി എട്ടു നാളുകള്‍: അവസാന അടവെടുക്കാന്‍ മുന്നണികള്‍

  
backup
April 14 2019 | 23:04 PM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf

തിരുവനന്തപുരം: സംസ്ഥാനം പോളിങ് ബൂത്തിലേയ്ക്കു പോകാന്‍ ഇനി എട്ടു നാളുകള്‍. പ്രചാരണത്തിന്റെ അവസാന അടവുകള്‍ പയറ്റാന്‍ മൂന്നു മുന്നണികളും തയാറായിക്കഴിഞ്ഞു. ഈ ആഴ്ചയിലെ അവധി ദിവസങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
അഭിപ്രായ സര്‍വേകളില്‍ വ്യക്തമായ മുന്‍ തൂക്കമുള്ള യു.ഡി.എഫിനു കരുത്തേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടി സംസ്ഥാനത്ത് ജനവിധി തേടുന്നതിനാല്‍ 20 മണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കാമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, വടകര എന്നീ മണ്ഡലങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തെങ്കിലും അത് പരിഹരിക്കപ്പെട്ടു എന്നു തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇവിടങ്ങളില്‍ വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തകര്‍ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക് ഒഴുകുമെന്നു തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസം. അതേസമയം, സര്‍വേ ഫലങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ട് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ചര്‍ച്ചയാക്കി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 12 സീറ്റുകളെങ്കിലും പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫ് വിശ്വസിക്കുന്നത്.
സ്ഥാനാര്‍ഥികളുടെ പര്യടനം ഏതാണ്ട് പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള റോഡ് ഷോകളും മെഗാ റാലികളും സമ്മേളനങ്ങളും വഴി വോട്ടര്‍മാരുടെ മനസിളക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടതുമുന്നണി കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചും സ്‌ക്വാഡ് വര്‍ക്കുകള്‍ കൂട്ടിയും അവസാന അടവ് പയറ്റുകയാണ്. എന്‍.ഡി.എ ശബരിമലയിലെ യുവതീ പ്രവേശനം തന്നെ മുഖ്യ പ്രചാരണ ആയുധമായി എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വീണ്ടും എത്തുന്നുണ്ട്. അമിത് ഷാ നാളെയും മറ്റന്നാളും സംസ്ഥാനത്തെത്തും. ഇവര്‍ രണ്ടുപേരും ശബരിമലയെ മുന്‍നിര്‍ത്തി വിശ്വാസികളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും സംസാരിക്കുക.
രാഹുല്‍ ഗാന്ധി 16ന് തിരുവനന്തപുരത്തും പത്തനംതിട്ടയിലും പത്തനാപുരത്തും ആലപ്പുഴയിലും പ്രസംഗിക്കുകയും ഒരു ദിവസം മുഴുവന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ചെലവഴിക്കുകയും ചെയ്യും. തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശബരിമല പ്രചാരണ ആയുധമാക്കുമ്പോള്‍ രാഹുലിന്റെ നിലപാട് എന്താണെന്നാണ് ഇടതുമുന്നണിയും എന്‍.ഡി.എയും കാത്തിരിക്കുന്നത്.
വയനാട്ടില്‍ രാഹുലിനെ വീഴ്ത്താന്‍ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുകയാണ്. ഇന്നലെ ഒരു ലക്ഷം പേര്‍ പങ്കെടുത്ത മെഗാ സ്‌ക്വാഡ് ഇറങ്ങി. സി.പി.എമ്മിന്റെയും മുന്നണിയുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മെഗാ സ്‌ക്വാഡ് ഒന്നൊഴിയാതെ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമെത്തി പി.പി സുനീറിനായി വോട്ട് ചോദിച്ചു.
രാഹുല്‍ വോട്ടു ചോദിക്കും മുന്‍പ് മാപ്പു ചേദിക്കൂ എന്ന മുദ്രാവാക്യവുമായായിരുന്നു സ്‌ക്വാഡ് പ്രവര്‍ത്തനം. കൂടാതെ ഇതുവരെ മുന്നണിക്കു വോട്ട് ചെയ്യാത്ത അഞ്ച് വോട്ടര്‍മാരെക്കൊണ്ടെങ്കിലും ഓരോ പാര്‍ട്ടി അംഗവും വോട്ട് ചെയ്യിപ്പിക്കണമെന്ന നിര്‍ദേശവും സി.പി.എമ്മും സി.പി.ഐയും നല്‍കിയിട്ടുണ്ട്. 80,000 പുതിയ വോട്ടര്‍മാരാണ് ഉള്ളത്. അവരെയെല്ലാവരെയും നേരില്‍ കാണാനും സി.പി.എം പദ്ധതി തയാറാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ മോദിയെ എതിര്‍ക്കുന്നതുകൊണ്ട് മാത്രം രാഹുലിനോട് ഒരു സൗമനസ്യവും വേണ്ടെന്നാണ് സി.പി.എം നിലപാട്. തങ്ങളുടെ സംഘടനാശക്തി മുഴുവന്‍ ഉപയോഗിച്ചും രാഹുലിനെ പരാജയപ്പെടുത്താനാണ് ഇടതു ശ്രമം.
വയനാട് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ഇടതുപക്ഷ എം.എല്‍.എ മാരാണ് ഉള്ളത്. ഇവിടെയുള്ള ലീഡ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കും. മറ്റിടങ്ങളിലും ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണം നടത്തും. അമേത്തിയില്‍ ജയിച്ചാല്‍ രാഹുല്‍ വയനാട്ടിനെ ഉപേക്ഷിക്കുമെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. വയനാടിനെ വേണ്ടാത്ത രാഹുലിനെ വയനാടിന് എന്തിനാണ് എന്നാണ് അവരുടെ ചോദ്യം. രാഹുലിനോട് പത്തു ചോദ്യങ്ങള്‍ സി.പി.എം ചോദിച്ചുകഴിഞ്ഞു.
രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വന്ന ദിവസത്തെ റാലിയെ മറികടക്കുന്ന രീതിയിലുള്ള റാലിയാണ് ഇടതുമുന്നണി വയനാട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയത്. 1991 മുതല്‍ കോണ്‍ഗ്രസും നരസിംഹറാവുവും നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ തകര്‍ത്തതെന്ന് സി.പി.എം പ്രചരിപ്പിക്കുന്നു. ഇതിനായി വയനാട്ടില്‍ കര്‍ഷക പാര്‍ലമെന്റും റാലിയും നടത്തി. സി.പി.എം നിയന്ത്രണത്തിലുള്ള കിസാന്‍സഭയുടെ ദേശീയ അധ്യക്ഷനും മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭ നേതാവുമായ അശോക് ധാവ്‌ളെ ഉള്‍പ്പെടെയുള്ളവരെ അവര്‍ വയനാട്ടിലേക്കു കൊണ്ടുവന്നു. വയനാട്ടിലെ കാപ്പി, കുരുമുളക് തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലയിടിഞ്ഞത് നികുതി കുറച്ച് ഇവയൊക്കെ ഇറക്കുമതി ചെയ്യാന്‍ നരസിംഹറാവു സര്‍ക്കാര്‍ എടുത്ത തീരുമാനം മൂലമാണെന്നും 2011ന് ശേഷം റബറിന് വിലയിടിഞ്ഞത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ മൂലമാണെന്നും എല്‍.ഡി.എഫ് പ്രചരിപ്പിക്കുന്നു.
91ലെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ശേഷം 4,20,000ഓളം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. കോര്‍പറേറ്റുകളെ സഹായിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് രാജ്യത്തെ കര്‍ഷകരെ തകര്‍ത്തത്. എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കണമെന്ന എം.എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്ന ചോദ്യവും സി.പി.എം ഉന്നിയിക്കുന്നുണ്ട്.
20 മണ്ഡലങ്ങളിലും രാഹുല്‍ തരംഗത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. രാഹുല്‍ മത്സരിക്കാനെത്തിയപ്പോള്‍ ഉണ്ടായ പ്രകമ്പനങ്ങളെല്ലാം കഴിഞ്ഞെന്നും ഇനി ആഞ്ഞുപിടിച്ചാല്‍ യു.ഡി.എഫിനെ തോല്‍പിക്കാന്‍ കഴിയുമെന്നുമാണ് സി.പി.എം വിശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ നടത്തിയ റോഡ് ഷോയും കര്‍ഷകമാര്‍ച്ചും രാഹുല്‍ സ്വാധീനമുണ്ടായിട്ടില്ലെന്ന് മറ്റു മണ്ഡലങ്ങളില്‍ കാട്ടികൊടുക്കാനുള്ള പ്രചാരണതന്ത്രമായിരുന്നു. വരും ദിവസങ്ങളില്‍ രാഹുല്‍ ഇഫക്ട് പടരാതിരിക്കാനുള്ള അടിയൊഴുക്കുകള്‍ നടത്താനുള്ള തന്ത്രങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ഇടതുമുന്നണി.
അതേസമയം, നോട്ടുനിരോധനം, ജി.എസ്.ടി, വിലക്കയറ്റം, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, അതിനു വഴിവയ്ക്കുന്ന വിദേശകരാറുകള്‍, സാമ്പത്തികനയം എന്നിവയെക്കുറിച്ചൊക്കെ നേരത്തേ സജീവമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ആരും അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എല്ലാവരും വര്‍ഗീയതയിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ എങ്ങനെ തങ്ങളുടെ വശത്തേക്കു കൊണ്ടുവരാമെന്ന ഗവേഷണത്തിലാണ് എല്ലാ പാര്‍ട്ടിക്കാരും. അതോടൊപ്പം ഭൂരിപക്ഷ വിഭാഗങ്ങളുടെ കുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം തുടങ്ങിയിട്ടുമുണ്ട്.
പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയതോടെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലുണ്ടാകും. എ.കെ ആന്റണിയുടെ പ്രചാരണം പകുതി പിന്നിട്ടിരിക്കുകയാണ്.
അതേസമയം, വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും താഴേത്തട്ടില്‍ തെരഞ്ഞെടുപ്പ് പ്രതീതി എത്തിക്കഴിഞ്ഞിട്ടില്ല. സുര്യാതപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ അവഗണിച്ച് സ്ഥാനാര്‍ഥികള്‍ പടയിളക്കി പ്രചാരണം നടത്തുമ്പോഴും കീഴ്ത്തട്ടില്‍ നിസ്സംഗതയാണ്. വോട്ടര്‍മാരുടെ മനസ് മനസിലാക്കാന്‍ കഴിയാതെ എല്ലാ കക്ഷികളും മുന്നണികളും വലയുന്നതായാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago