വിമാനത്താവളത്തില്‍ ചായക്കും പലഹാരത്തിനും വില കുറയും; തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിന് പിന്നാലെ വിമാനത്താവളത്തില്‍ ചായക്കും പലഹാരത്തിനും വില കുറയും. തൃശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി.
അഡ്വ.ഷാജി കോടന്‍കണ്ടത്ത് ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 100 രൂപക്ക് മുകളിലുണ്ടായിരുന്ന ചായ 15 രൂപയ്ക്കും കാപ്പി 20 രൂപയ്ക്കും ചെറുപലഹാരങ്ങള്‍ 15 രൂപയ്ക്കും ഇനി മുതല്‍ ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഡല്‍ഹി യാത്രയാണ് പൊതു പ്രവര്‍ത്തകനായ അഡ്വ. ഷാജി കോടങ്കണ്ടത്തിനെ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാ വിമാനത്താവളത്തിലും സാധാരണക്കാര്‍ക്ക് കൂടി വാങ്ങാന്‍ കഴിയുന്ന രീതിയില്‍ കഫ്റ്റീരിയ വേണമെന്ന് കാട്ടിയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.
ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."